Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joining BJP

ബി​ജെ​പി പ്ര​വേ​ശ​നം തെ​റ്റാ​യ തീ​രു​മാ​നം; മാ​പ്പ് : പ​​​ത്മ​​​ജ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ജെ​​​പി പ്ര​​​വേ​​​ശ​​​നം താ​​​ൻ എ​​​ടു​​​ത്ത തെ​​​റ്റാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഷ​​​യി​​​ൽ മാ​​​പ്പു പ​​​റ​​​യു​​​ന്നു​​​വെ​​​ന്നും ബി​​​ജെ​​​പി​​​യി​​​ൽ നി​​​ന്നു രാ​​​ജി​​​വ​​​ച്ചെ​​​ത്തി​​​യ പ​​​ത്മ​​​ജ വേ​​​ണു​​​ഗോ​​​പാ​​​ൽ.

ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു പ​​​ദ​​​വി മോ​​​ഹി​​​ച്ച​​​ല്ല, മ​​​റി​​​ച്ച് ഒ​​​രു കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രി​​​യാ​​​യി മാ​​​റ​​​ണ​​​മെ​​​ന്ന​​​ത് മാ​​​ത്ര​​​മാ​​​ണ് ത​​​ന്‍റെ മ​​​ന​​​സി​​​ലു​​​ള്ള​​​തെ​​​ന്നും പ​​​ത്മ​​​ജ വേ​​​ണു​​​ഗോ​​​പാ​​​ൽ ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.

ബി​​​ജെ​​​പി വി​​​ട്ടു കോ​​​ണ്‍​ഗ്ര​​​സി​​​ൽ തി​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​തി​​​നു മു​​​ൻ​​​പു പ​​​ര​​​സ്യ​​​മാ​​​യി മാ​​​പ്പു​​​പ​​​റ​​​യ​​​ണ​​​മെ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പ​​​ത്മ​​​ജ ഫേ​​​സ് ബു​​​ക്ക് വ​​​ഴി മാ​​​പ്പ് പ​​​റ​​​ഞ്ഞ​​​ത്.

വൈ​​കാ​​രി​​ക​​മാ​​യ ഒ​​​രു നി​​​മി​​​ഷ​​​ത്തി​​​ൽ ഞാ​​​ൻ എ​​​ടു​​​ത്ത തീ​​​രു​​​മാ​​​നം കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ എ​​​ന്ന വ്യ​​​ക്തി​​​യെ​​​യും ത​​​ന്നെ​​​യും സ്നേ​​​ഹി​​​ച്ച നി​​​ര​​​വ​​​ധി കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ആ​​​ഴ​​​ത്തി​​​ൽ മു​​​റി​​​വേ​​​ൽ​​​പ്പി​​​ച്ചു എ​​​ന്ന തി​​​രി​​​ച്ച​​​റി​​​വി​​​ലാ​​​ണ് ഒ​​​രു മ​​​ട​​​ങ്ങി വ​​​ര​​​വി​​​ന് ത​​​യാ​​​റെ​​​ടു​​​ത്ത​​​ത്.

പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ക​​​യും ഓ​​​രോ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും പ്ര​​​സ്ഥാ​​​ന​​​ത്തി​​​നും ഏ​​​റ്റ മു​​​റി​​​വി​​​ന് ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഷ​​​യി​​​ൽ എ​​​ല്ലാ​​​വ​​​രോ​​​ടും ക്ഷ​​​മാ​​​പ​​​ണം ന​​​ട​​​ത്താ​​​നും ഈ ​​​അ​​​വ​​​സ​​​രം വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്നു.

അ​​​ടു​​​ത്ത മാ​​​സം അ​​​ച്ഛ​​​ന്‍റെ ച​​​ര​​​മ വാ​​​ർ​​​ഷി​​​ക വേ​​​ള​​​യി​​​ൽ പ്രി​​​യ​​​പ്പെ​​​ട്ട കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കൊ​​​പ്പം അ​​​ച്ഛ​​​ന്‍റെ സ്മൃ​​​തി കു​​​ടീ​​​ര​​​ത്തി​​​ൽ ആ​​​ദ​​​ര​​​വ് അ​​​ർ​​​പ്പി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ത​​ന്‍റെ മു​​​ന്നി​​​ലു​​​ള്ള ല​​​ക്ഷ്യ​​​മെ​​​ന്നും ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up