Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joint Inspection

Alappuzha

ഓ​ണ​ക്കാ​ലം: ചെ​ങ്ങ​ന്നൂ​രി​ൽ ഹോ​ട്ട​ലു​ക​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന

ചെ​ങ്ങ​ന്നൂ​ർ: ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി പൊ​തു​ജ​നാ​രോ​ഗ്യ​വും ഭ​ക്ഷ്യ​സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം, ജി​ല്ലാ ആ​ശു​പ​ത്രി പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം, ഭ​ക്ഷ്യ​

സു​ര​ക്ഷാ വ​കു​പ്പ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം, പാ​കം ചെ​യ്യു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തു​മാ​യ ചു​റ്റു​പാ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വ്യ​ക്തി​ശു​ചി​ത്വം എ​ന്നി​വ സം​ഘം ക​ർ​ശ​ന​മാ​യി വി​ല​യി​രു​ത്തി. പ​രി​ശോ​ധ​ന​യി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

*ന​ട​പ​ടി നേ​രി​ട്ട സ്ഥാ​പ​ന​ങ്ങ​ൾ: അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് പ്രി​യ ഹോ​ട്ട​ൽ, ലി​ജി ഹോ​ട്ട​ൽ, എം.​സി. മി​നി മാ​ർ​ട്ട്, എ​വി​ൻ​സ് മാ​ർ​ട്ട്, സ്മോ​ക്കി ഷാ​ക്ക് , പ്ര​കാ​ശ് ചി​ക്ക​ൻ 65 ഹോ​ട്ട​ൽ. ന​ഗ​ര​സ​ഭാ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ സി. ​മ​നോ​ജ്‌, ജി​ല്ലാ ആ​ശു​പ​ത്രി ജൂ​ണി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​എ​സ്. മ​ഹാ​ദേ​വ്, ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ ആ​ർ. ശ​ര​ണ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഓ​ണം പ്ര​മാ​ണി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 ഓ​ണ​വി​പ​ണി: 22 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന

ആ​ല​പ്പു​ഴ: ഓ​ണ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്‌‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​യു​ക്ത പ​രി​ശോ​ധ​നാ സം​ഘം അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 22  പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ 10  പ​ല​ച​ര​ക്ക് ക​ട​ക​ൾ, എ​ട്ട് പ​ച്ച​ക്ക​റി ക​ട​ക​ൾ, ര​ണ്ട് ബേ​ക്ക​റി​ക​ൾ, ഒ​രു ഹോ​ട്ട​ൽ,  ഒ​രു മീ​ൻ ക​ട എ​ന്നി​ങ്ങ​ളിലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​ത്. പ​രി​ശോ​ധ​ന​ക​ളി​ൽ  വി​ല വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത 13 പൊ​തു​വി​പ​ണി കേ​ന്ദ്ര​ങ്ങ​ൾ​ക്കും  ലൈ​സ​ൻ​സ് പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കാ​ത്ത ഒ​രു പൊ​തു​വി​പ​ണി കേ​ന്ദ്ര​ത്തി​നെ​തി​നുമെതിരേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്‌​ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എം.​ആ​ർ. മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു.

ക​ച്ച​വ​ട​ക്കാ​ർ അ​മി​ത​വി​ല ഈ​ടാ​ക്ക​രു​തെ​ന്നും കൃ​ത്യ​മാ​യ വി​ലവി​വ​രം പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ മ​റ്റു താ​ലൂ​ക്കു​ക​ളി​ലും സം​യു​ക്ത സ്ക്വാ​ഡ് പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓഫീ​സ​ർ അ​റി​യി​ച്ചു.

  ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി. ക​മ്മീ​ഷ​ണ​ർ വൈ.​ജെ. സു​ബി​മോ​ൾ, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​ർ ഇ. ​വി​നോ​ദ് കു​മാ​ർ, അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ആ​ർ. സേ​തു​ല​ക്ഷ്മി,     റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​ര​തീ​ഷ്, കെ.​ജി. ശാ​ന്ത,   ഫു​ഡ് സേ​ഫ്റ്റി നോ​ഡ​ൽ ഓ​ഫീ​സ​ർ ​ചി​ത്ര മേ​രി തോ​മ​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്‌​ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ഡി. ​പ്ര​സാ​ദ്, എ.​എ​ക്സ്. ജോ​സ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up