മഞ്ചേരി: സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മഞ്ചേരിയില്‍ സംയുക്ത ട്രേഡ് യൂണിയന് സെമിനാര്‍ നടത്തി. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ തൊഴിലാളികളുടെ അവകാശങ്ങളെയും തൊഴില്‍ സുരക്ഷയെയും ബാധിക്കുന്ന ലേബര്‍ കോഡുകള്‍ ചര്‍ച്ചചെയ്തു. അഡ്വ. എം. റഹ്മത്തുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
കൂട്ടായി ബഷീര്‍ വിഷയാവതരണം നടത്തി. മഞ്ചേരി നഗരസഭാ ചെയര്മാന് വല്ലാഞ്ചിറ മജീദ്, അഡ്വ. പി.പി. ബാലകൃഷ്ണന് (എഐടിയുസി), വി.പി. ഫിറോസ് (ഐഎന്‍ടിയുസി), സി. റസിയ (സേവ), അബ്ദുള്‍ ഗഫൂര്‍ (എച്ച്എംഎസ്), പാറട്ടി കുഞ്ഞാന് (എന്‍എല്‍യു),വി.പി. സക്കറിയ, കെ. ജയരാജന് എന്നിവര്‍ പ്രസംഗിച്ചു. സെമിനാറിന് ശേഷം തൊഴിലാളികളുടെ നേതൃത്വത്തില്‍ കോല്‍ക്കളിയും അരങ്ങേറി.