Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jorge Jesus

റൊ​ണാ​ള്‍​ഡോ​യു​ടെ വി​ര​മി​ക്ക​ല്‍: പ​ശ്ചാ​ത്താ​പ​മില്ലെന്ന് ഹൊ​ര്‍​ഹെ ജെ​സ്യൂ​സ്

ലി​സ്ബ​ണ്‍: പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സ ഫു​ട്‌​ബോ​ള​ര്‍ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യു​ടെ വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണ​വു​മാ​യി ദേ​ശീ​യ ടീം ​കോ​ച്ച് ഹൊ​ര്‍​ഹെ ജെ​സ്യൂ​സ്. വ്യാ​ഴാ​ഴ്ച​യാ​ണ് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍​നി​ന്നു വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്.

ദേ​ശീ​യ ടീം ​മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ഹൊ​ര്‍​ഹെ ജെ​സ്യൂ​സു​മാ​യു​ള്ള അ​ക​ല്‍​ച്ച​യാ​ണ് റൊ​ണാ​ള്‍​ഡോ​യു​ടെ പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​നു കാ​ര​ണ​മെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ട്ടു. റൊ​ണാ​ള്‍​ഡോ​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ആ​രോ​ടും മാ​പ്പു പ​റ​യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല, പ​ശ്ചാ​ത്താ​പ​വു​മി​ല്ല എ​ന്നും ഹൊ​ര്‍​ഹെ ജെ​സ്യൂ​സ് പ​റ​ഞ്ഞു.

“റൊ​ണാ​ള്‍​ഡോ​യു​ടെ തീ​രു​മാ​നം തി​ക​ച്ചും അ​ദ്ദേ​ഹ​ത്തി​ന്‍റേ​തു മാ​ത്ര​മാ​ണ്. എ​നി​ക്ക് അ​തി​ല്‍ ഒ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല. പോ​ര്‍​ച്ചു​ഗ​ല്‍ ദേ​ശീ​യ ടീ​മി​നാ​യി ഞാ​ന്‍ എ​ടു​ത്ത ഒ​രു ടാ​ക്റ്റി​ക്ക​ല്‍ തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത് (റൊ​ണാ​ള്‍​ഡോ​യെ ക​ളി​പ്പി​ക്കാ​തി​രു​ന്ന​ത്). ഒ​രു പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ല്‍, എ​ന്‍റെ ടീ​മി​ന്‍റെ താ​ത്പ​ര്യം മു​ന്‍​നി​ര്‍​ത്തി ഞാ​ന്‍ എ​ടു​ത്ത തീ​രു​മാ​ന​മാ​ണ​ത്. ആ ​തീ​രു​മാ​ന​ത്തി​ല്‍ ഞാ​ന്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നു. സാ​ഹ​ച​ര്യം ഇ​ത്ത​ര​ത്തി​ല്‍ മാ​റാ​നു​ള്ള (വി​ര​മി​ക്ക​ല്‍) ഒ​ന്നും ഞാ​ന്‍ ചെ​യ്തി​ട്ടി​ല്ല’’- ജെ​സ്യൂ​സ് വ്യ​ക്ത​മാ​ക്കി.

ടാ​ക്റ്റി​ക്ക​ല്‍ നീ​ക്കം

ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യു​മാ​യി ഒ​രു​ത​ര​ത്തി​ലു​ള്ള വാ​ക്കു​മാ​റ്റ​വും ന​ട​ത്തി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ആ​രോ​ടും ഒ​രു കാ​ര്യ​ത്തി​നും മാ​പ്പു ചോ​ദി​ക്കാ​നി​ല്ലെ​ന്നും ഹൊ​ര്‍​ഹെ ജെ​സ്യൂ​സ് വ്യ​ക്ത​മാ​ക്കി.

“ക്രി​സ് ആ​ഗോ​ള​ത​ല​ത്തി​ല്‍ മാ​തൃ​കാ​ താ​ര​മാ​ണ്. പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ​യും ദേ​ശീ​യ ടീ​മി​ന്‍റെ​യും അ​ഭി​മാ​ന​വും. വ​ര്‍​ഷ​ങ്ങ​ളാ​യി ദേ​ശീ​യ ടീ​മി​നാ​യി അ​ദ്ദേ​ഹം ഒ​രു​പാ​ട് സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. യു​വ പോ​ര്‍​ച്ചു​ഗീ​സ് താ​ര​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹം ഒ​രു മാ​തൃ​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​രി​ല്‍ ഭൂ​രി​ഭാ​ഗ​വും യു​വാ​ക്ക​ളാ​ണ്.

അ​ല്‍ ന​സ​റി​ല്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഒ​രു വ​ര്‍​ഷം ജോ​ലി ചെ​യ്യാ​നു​ള്ള അ​വ​സ​രം എ​നി​ക്കു ല​ഭി​ച്ചി​രു​ന്നു. ഞ​ങ്ങ​ളു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പോ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു വ​ലി​യ ചി​ത്രം ഞാ​ന്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. യു​വ​താ​ര​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, ദി​വ​സ​വും ആ ​ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഒ​ത്തു​ചേ​രു​ന്ന സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും അ​ദ്ദേ​ഹ​ത്തെ ഒ​രു മാ​തൃ​ക​യാ​യി കാ​ണ​ണ​മെ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം.

അ​തി​നാ​ല്‍, ഇ​ത് പൂ​ര്‍​ണ​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം തീ​രു​മാ​ന​മാ​ണ്. തു​ട​ര​ണ​മെ​ന്നും എ​ന്‍റെ കൂ​ടെ ത​ന്നെ ഉ​ണ്ടാ​ക​ണ​മെ​ന്നും ഞാ​ന്‍ അ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കാ​ര​ണം, അ​ദ്ദേ​ഹം എ​ന്‍റെ കൂ​ടെ​യു​ണ്ടാ​ക​ണ​മെ​ന്ന് എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തെ ഞാ​ന്‍ മാ​നി​ക്കേ​ണ്ട​തു​ണ്ട്’’- ഹൊ​ര്‍​ഹെ ജെ​സ്യൂ​സ് കു​റി​ച്ചു.

Latest News

Corehub Up