ചങ്ങനാശേരി: ഓരോ രാജ്യങ്ങളുടെയും ഉയർച്ചയ്ക്ക് പിന്നിലെ സുപ്രധാന ഘടകം വയോജനങ്ങൾ തങ്ങളുടെ നാടിനായ സമർപ്പിച്ച ജീവിതമാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ജോസഫ് വാഴയ്ക്കൻ. വി.ഡി. സതീശൻ സർക്കാർ വയോജനങ്ങളെ ആദരിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് വയോജന വകുപ്പ് രൂപീകരണത്തിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീനിയർ സിറ്റിസൺസ് കോൺഗ്രസ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്ന ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിർന്ന കോൺഗ്രസ് നേതാവ് കെ.ജെ. ജയിംസ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ സീനിയർ സിറ്റിസൺസ് കോൺഗ്രസ് നേതാക്കളെ ആദരിച്ചു. സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാ കൺവീനർ ജോബ് വിരുത്തികരി, പ്രഫ. ജോസി ജോസഫ്, എം.എച്ച്. ഹനീഫ, സെബാസ്റ്റ്യൻ മണമേൽ, ബിജു ഏബ്രഹാം, സലിം മധുര, സിബിച്ചൻ മുട്ടത്തേട്ട്, മണി വാസൻ തോപ്പിൽ, ആർ. രാജഗോപാൽ, ജയിംസ് വേഷ്ണാൽ, മോനിച്ചൻ തലക്കുളം, റോയി ഇലവുംമൂട്, ജോർജ് കുട്ടി കൊഴുപ്പക്കളം എന്നിവർ പ്രസംഗിച്ചു.