Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JudgeYolandaHuff

Special

"ഇ​താ​ണോ കോ​ട​തി​ക്ക് പ​റ്റി​യ വ​സ്ത്രം?" അ​ഭി​ഭാ​ഷ​ക​യു​ടെ ഗെ​റ്റ​പ്പ് ക​ണ്ട് ചൊ​ടി​ച്ച് ജ​ഡ്ജി

കോ​ട​തി​മു​റി​യി​ലെ വ​സ്ത്ര​ധാ​ര​ണ​ത്തെ​ച്ചൊ​ല്ലി വി​ചാ​ര​ണ നേ​രി​ടേ​ണ്ടി വ​ന്ന ടെ​ക്സാ​സി​ലെ വ​നി​താ അ​ഭി​ഭാ​ഷ​ക​യു​ടെ അ​നു​ഭ​വം നി​യ​മ​വൃ​ത്ത​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്നു.

സാ​ൻ അ​ന്‍റോ​ണി​യോ​യി​ൽ നി​ന്നു​ള്ള അ​ഭി​ഭാ​ഷ​ക​യും മു​ൻ ടി​വി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​മാ​യ മ​രി​യ മെ​ദീ​ന​യ്ക്കാ​ണ് ബെ​ക്സാ​ർ കൗ​ണ്ടി ഗ​വ​ൺ​മെ​ന്‍റ് കെ​ട്ടി​ട​ത്തി​ൽ ന​ട​ന്ന ഹ്ര​സ്വ​മാ​യ വാ​ദ​ത്തി​നി​ടെ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി നേ​രി​ട്ട​ത്.

2019 മു​ത​ൽ ബെ​ഞ്ചി​ലു​ള്ള ജ​ഡ്ജി യോ​ലാ​ൻ​ഡ ഹ​ഫ്, വാ​ദ​ത്തി​നി​ടെ മ​രി​യ​യെ അ​ടു​ത്തു വി​ളി​ക്കു​ക​യും അ​വ​ർ ധ​രി​ച്ചി​രു​ന്ന വ​സ്ത്രം കോ​ട​തി​ക്ക് ചേ​ർ​ന്ന​ത​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യു​മാ​യി​രു​ന്നു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന​പ്പോ​ഴും മ​റ്റ് വി​വി​ധ കോ​ട​തി​ക​ളി​ൽ ഹാ​ജ​രാ​യ​പ്പോ​ഴും താ​ൻ ഇ​തേ വ​സ്ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും, അ​തി​നാ​ൽ ജ​ഡ്ജി​യു​ടെ ഈ ​നി​ല​പാ​ട് ത​ന്നെ ഏ​റെ അ​മ്പ​ര​പ്പി​ച്ചെ​ന്നും മ​രി​യ വ്യ​ക്ത​മാ​ക്കി.

താ​ൻ ധ​രി​ച്ചി​രു​ന്ന​ത് ഒ​രു സാ​ധാ​ര​ണ ഷി​ഫ്റ്റ് ഡ്ര​സ് ആ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, ജൂ​റി വി​ചാ​ര​ണ​യ്ക്ക് ഇ​ത്ത​രം ഒ​രു വ​സ്ത്രം യോ​ഗ്യ​മാ​ണോ എ​ന്ന് ചോ​ദി​ച്ച് ജ​ഡ്ജി അ​ത് നി​സാ​ര​വ​ത്ക​രി​ക്കു​ക​യാ​യി​രു​ന്നു. തോ​ളു​ക​ൾ മ​റ​യ്ക്കാ​ത്ത വ​സ്ത്ര​ത്തെ 'ടാ​ങ്ക് ടോ​പ്പ്' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ജ​ഡ്ജി, കാ​റി​ൽ മാ​റ്റി ധ​രി​ക്കാ​ൻ ബ്ലേ​സ​ർ വ​ല്ല​തും ഉ​ണ്ടോ എ​ന്നും ചോ​ദി​ച്ചു.

തി​ക​ച്ചും യാ​ഥാ​സ്ഥി​തി​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ള​ർ​ന്ന ത​നി​ക്ക് മാ​ന്യ​മാ​യ വ​സ്ത്ര​മേ​തെ​ന്ന് കൃ​ത്യ​മാ​യ ബോ​ധ്യ​മു​ണ്ടെ​ന്നും, യോ​ഗ്യ​മാ​യ നീ​ള​വും ബി​സി​ന​സ് നി​ല​വാ​ര​വു​മു​ള്ള വ​സ്ത്ര​ത്തെ​ച്ചൊ​ല്ലി പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്ക​പ്പെ​ട്ട​തി​ൽ ക​ടു​ത്ത നി​രാ​ശ​യു​ണ്ടെ​ന്നും മ​രി​യ പ​റ​ഞ്ഞു.

എ​ന്നി​രു​ന്നാ​ലും, കോ​ട​തി​യു​ടെ അ​ധി​കാ​ര​ത്തെ പൂ​ർ​ണ​മാ​യും മാ​നി​ക്കു​ന്ന​തി​നാ​ൽ ഇ​നി​യു​ള്ള ത​വ​ണ​ക​ളി​ൽ തോ​ൾ മ​റ​യ്ക്കു​ന്ന ബ്ലേ​സ​ർ ധ​രി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

ഈ ​സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും വ​ൻ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​രി​ച​യ​സ​മ്പ​ത്തു​ള്ള നി​യ​മ​വി​ദ​ഗ്ദ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യൊ​രു വി​ഭാ​ഗം മ​രി​യ​യെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി.

വ​സ്ത്ര​ത്തി​ൽ അ​പാ​ക​ത​ക​ളൊ​ന്നു​മി​ല്ലെ​ന്നും, ജ​ഡ്ജി വ്യ​ക്തി​പ​ര​മാ​യ അ​നി​ഷ്ടം തീ​ർ​ക്കാ​ൻ പ​ര​സ്യ​മാ​യി ആ​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് ഇ​വ​രു​ടെ പ​ക്ഷം.

എ​ന്നാ​ൽ, കോ​ട​തി​മു​റി​യു​ടെ ഗൗ​ര​വം നി​ല​നി​ർ​ത്താ​ൻ പു​രു​ഷ​ന്മാ​രെ​പ്പോ​ലെ സ്ത്രീ​ക​ളും തോ​ൾ മ​റ​യ്ക്കു​ന്ന ഔ​ദ്യോ​ഗി​ക വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണ​മെ​ന്നും, വ​സ്ത്ര​ധാ​ര​ണം സം​ബ​ന്ധി​ച്ച് കോ​ട​തി​മു​റി​യി​ൽ ജ​ഡ്ജി​യു​ടെ തീ​രു​മാ​ന​മാ​ണ് അ​ന്തി​മ​മെ​ന്നും വാ​ദി​ക്കു​ന്ന​വ​രും കു​റ​വ​ല്ല.

Latest News

Corehub Up