ബെൽഗ്രേഡ്: യൂറോപ്യൻ രാജ്യമായ സെർബിയയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. 250 അംഗ പാർലമെന്റിലേക്കാണ് വിധിയെഴുത്ത് നടന്നത്.
പ്രസിഡന്റ് അലക്സാണ്ടർ വുചിച്ചിന്റെ സെർബിയൻ പ്രോഗ്രസീവ് പാർട്ടിയും യുവജന പിന്തുണയുള്ള സ്റ്റുഡന്റ് ലിസ്റ്റും തമ്മിലാണു പ്രധാന പോരാട്ടം. 64 ലക്ഷം വോട്ടർമാരാണ് ആകെയുള്ളത്. 14 വർഷമായി സെർബിയൻ പ്രോഗ്രസീവ് പാർട്ടിയാണ് അധികാരത്തിലുള്ളത്.