Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : June At

ജി​​എ​​സ്ടി വ​​രു​​മാ​​നം ജൂ​​ണി​​ൽ 1.95 ല​​ക്ഷം കോ​​ടി

ന്യൂ​​ഡ​​ൽ​​ഹി: ജൂ​​ണ്‍ മാ​​സ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ച​​ര​​ക്കു സേ​​വ​​ന നി​​കു​​തി (ജി​​എ​​സ്ടി) വ​​രു​​മാ​​ന​​ത്തി​​ൽ വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി. മു​​ൻ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ലെ 1,71,105 കോ​​ടി രൂ​​പ​​യെ​​ക്കാ​​ൾ 13.9 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 1,94,812 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി.

മേ​​യി​​ലെ മൊ​​ത്തം ജി​​എ​​സ്ടി വ​​രു​​മാ​​നം വാ​​ർ​​ഷി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 3.2 ശ​​ത​​മാ​​നം മാ​​ത്രം വ​​ള​​ർ​​ച്ച​​യോ​​ടെ 1.94 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​നു​​ശേ​​ഷ​​മാ​​ണ് ഈ ​​കു​​തി​​ച്ചു​​ചാ​​ട്ടം. ആ​​ഭ്യ​​ന്ത​​ര വ​​രു​​മാ​​ന​​ത്തി​​ലും ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ​​യി​​ലു​​ണ്ടാ​​യ വ​​ൻ വ​​ർ​​ധ​​ന​​യു​​ടെ ക​​രു​​ത്തി​​ലാ​​ണ് ജൂ​​ണി​​ലെ ജി​​എ​​സ്ടി വ​​രു​​മാ​​നം ഉ​​യ​​ർ​​ന്ന​​ത്്.

ജൂ​​ണി​​ലെ തൊ​​ത്തം ആ​​ഭ്യ​​ന്ത​​ര ജി​​എ​​സ്ടി വ​​രു​​മാ​​നം വാ​​ർ​​ഷി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 6.5 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് മു​​ൻ വ​​ർ​​ഷ​​ത്തെ 1,26,506 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 1,34,774 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. ഇ​​റ​​ക്കു​​മ​​തി​​യി​​ൽ​​നി​​ന്നു​​ള്ള മൊ​​ത്തം ജി​​എ​​സ്ടി വ​​രു​​മാ​​നം ക​​ഴി​​ഞ്ഞ വ​​ർ​​ഷം ജൂ​​ണി​​ലെ 44,600 കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 34.6 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 60,038 കോ​​ടി​​യി​​ലെ​​ത്തി.
ജൂ​​ണി​​ലെ അ​​റ്റ​​ ജി​​എ​​സ്ടി വ​​രു​​മാ​​നം വാ​​ർ​​ഷി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 11.2 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് മു​​ൻ വ​​ർ​​ഷ​​ത്തെ 1,45,984 കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 1,62,377 കോ​​ടി​​യി​​ലെ​​ത്തി.

Latest News

Corehub Up