പാലക്കാട്: സംസ്ഥാന ജൂണിയർ ഗേൾസ് ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാന്പ്യൻഷിപ്പിനു പാലക്കാട് വേദിയാകും. നാളെ മുതൽ ഓഗസ്റ്റ് രണ്ടു വരെ നൂറണി ടർഫ് മൈതാനത്താണു മത്സരങ്ങൾ. 14 ജില്ലാ ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കുമെന്ന് പാലക്കാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എം. ശിവകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകുന്നേരം 4.30നാണ് ഉദ്ഘാടനമത്സരം.