കൊല്ലം: കേരള നെറ്റ് ബോള്‍ അസോസിയേഷനും കൊല്ലം ജില്ലാ നെറ്റ് ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് സംസ്ഥാന ജൂനിയര്‍ ഫാസ്റ്റ് ഫൈവ് നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പും മിക്സഡ് ചാമ്പ്യന്‍ഷിപ്പും ഇന്നും നാളെയുമായി ക്രിസ്തുരാജ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
14 ജില്ലകളില്‍ നിന്നായി 400 കായികതാരങ്ങളും നൂറില്‍പരം ഒഫീഷ്യല്‍സും പങ്കെടുക്കും. 19 വയസിന് താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുള്ള മത്സരമാണ് സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയചാമ്പ്യന്ഷിപ്പിലേക്കുള്ള കേരള ടീമുകളെ സെലക്ട് ചെയ്യും. മത്സരങ്ങള്‍ ഇന്ന് രാവിലെ ഒമ്പതിന് കൊല്ലം എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യും. മേയര്‍ എ. കെ. ഹഫീസ് മുഖ്യാതിഥിയാകും. നെറ്റ് ബാള്അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എസ്. നജുമുദീന് അധ്യക്ഷത വഹിക്കും. ജില്ലാ നെറ്റ് ബോള്‍ അസോസിയേഷനില്‍ നിന്നും ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത നെറ്റ് ബോള്‍ താരങ്ങളെ ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് ആദരിക്കും.
ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, സംസ്ഥാന ഭാരവാഹികളായ എ. ശില്പ, യു.പി. സാബിറ, ജൂഡ് ആന്റണി, എസ്. ശശിധരന് നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി, ക്രിസ്തുരാജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാന അധ്യാപകന് എ. സുജിത്ത്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഷിബു ജര്‍മ്മന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ വിഷ്ണുമോഹന് എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും.
സംസ്ഥാന പ്രസിഡന്റ് എസ്. നെജുമുദീന്‍, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ എസ്. ശശിധരന് നായര്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് അന്‍സാര്‍ അസീസ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി എ.കെ. ജോഹര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഷിബു ജര്‍മ്മന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.