Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JusticePrasanna

കും​ഭ​മേ​ള ചെ​ല​വി​ന്‍റെ 0.1% മ​തി​യാ​യി​രു​ന്നു, സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടില്ലായിരുന്നു   

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​ദ്യാ​ഭ്യാ​സ ബ​ജ​റ്റി​ലെ കു​റ​വി​ലും മ​റാ​ഠി മീ​ഡി​യം സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ലും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് പ്ര​സ​ന്ന ബി. ​വ​രാ​ളെ. മ​ഹാ​രാ​ഷ്ട്ര​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​സി​ക് കും​ഭ​മേ​ള​യ്ക്ക് മാ​റ്റി​വെ​ക്കു​ന്ന തു​ക​യു​ടെ 0.1 ശ​ത​മാ​നം ചെ​ല​വ​ഴി​ച്ചി​രു​ന്നെ​ങ്കി​ൽ പോ​ലും സം​സ്ഥാ​ന​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ 100-ല​ധി​കം മ​റാ​ഠി മീ​ഡി​യം സ്കൂ​ളു​ക​ൾ സം​ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ദ്ധ​രി​ച്ച് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 

ധൂ​ളെ ജി​ല്ല​യി​ലെ ഒ​രു സ്കൂ​ളി​ൽ സ്മാ​ർ​ട്ട് ക്ലാ​സു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ക നീ​ക്കി​വെ​ക്കു​ന്ന​തി​ൽ ത​നി​ക്ക് എ​തി​ർ​പ്പി​ല്ലെ​ന്നും, എ​ന്നാ​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ സ​ർ​ക്കാ​രു​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കും​ഭ​മേ​ള​യ്ക്കാ​യി 32,000 കോ​ടി രൂ​പ​യും കോ​റി​ഡോ​ർ പ​ദ്ധ​തി​ക​ൾ​ക്കാ​യി 11,000 കോ​ടി രൂ​പ​യു​മാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന​ത്. 

ഇ​തി​ൽ നി​ന്ന് വെ​റും 32 കോ​ടി രൂ​പ (0.1%) മാ​റ്റി​വെ​ച്ചി​രു​ന്നെ​ങ്കി​ൽ പോ​ലും 100 മു​ത​ൽ 125 വ​രെ സ്കൂ​ളു​ക​ളു​ടെ പൂ​ട്ട​ൽ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. താ​ൻ പ​ത്താം ക്ലാ​സ് വ​രെ പ​ഠി​ച്ച​ത് ജി​ല്ലാ പ​രി​ഷ​ത്ത്/​മു​നി​സി​പ്പ​ൽ മ​റാ​ഠി മീ​ഡി​യം സ്കൂ​ളു​ക​ളി​ലാ​ണെ​ന്നും പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലെ പ​ഠ​നം ക​രി​യ​റി​ന് ഒ​രി​ക്ക​ലും ത​ട​സ​മാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.   

ചി​ല ഗ്രാ​മീ​ണ സ്കൂ​ളു​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വു​ണ്ട്. ഒ​രു ആ​ശ്ര​മ​ശാ​ല​യി​ൽ ത​റ​യി​ൽ ഉ​റ​ങ്ങേ​ണ്ടി വ​ന്ന മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച ദാ​രു​ണ സം​ഭ​വ​വും അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു.  വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കൂ​ടു​മ്പോ​ഴും വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ബ​ജ​റ്റ് വി​ഹി​തം കു​റ​യു​ന്ന പ്ര​വ​ണ​ത മാ​റ്റ​ണ​മെ​ന്നും സ്കൂ​ളു​ക​ളി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ജ​സ്റ്റി​സ് പ്ര​സ​ന്ന ബി. ​വ​രാ​ളെ ആ​വ​ശ്യ​പ്പെ​ട്ടു. 

Latest News

Corehub Up