Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Juvenile Crime

ജു​വ​നൈ​ൽ ആ​ക്ടി​ന്‍റെ മ​റ​വി​ൽ കു​റ്റ​വാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന ജു​വ​നൈ​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ജു​വ​നൈ​ൽ നി​യ​മ​ത്തി​ന്‍റെ ആ​നു​കൂ​ല്യം മ​റ​യാ​ക്കി 18 വ​യ​സ് തി​ക​യാ​ത്ത​വ​ർ​ക്ക് ആ​രെ​യും ആ​ക്ര​മി​ക്കാ​നും കൊ​ല​പ്പെ​ടു​ത്താ​നും ക​ഴി​യു​മെ​ന്ന ധാ​ര​ണ വ​ള​രു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജു​വ​നൈ​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന പ്ര​വ​ണ​ത നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2000-ലാ​ണ് ജു​വ​നൈ​ൽ നി​യ​മം പാ​സാ​ക്കി​യ​ത്. പി​ന്നീ​ട് നി​യ​മ​ത്തി​ൽ നി​ര​വ​ധി ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ നി​യ​മ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി 18 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​വെ​ന്ന പ​രാ​തി ഉ​യ​രു​ന്നു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി. 2016-ൽ ​ജു​വ​നൈ​ൽ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ണ്ടു​വ​ന്ന ച​ട്ട​പ്ര​കാ​രം ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഏ​ഴു​വ​ർ​ഷം വ​രെ ക​ഠി​ന​ത​ട​വ് ല​ഭി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യാ​ണെ​ങ്കി​ൽ ശി​ക്ഷ അ​ഞ്ച് വ​ർ​ഷ​മാ​യി കു​റ​യും. ഏ​ഴു​വ​ർ​ഷം ത​ട​വ് ല​ഭി​ക്കാ​വു​ന്ന കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ചേ​രാ​ന​ല്ലൂ​ർ കേ​സി​ൽ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യാ​ണെ​ന്ന കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​ര​ത്ത് 17 വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

17, 18 വ​യ​സു​ള്ള​വ​രാ​ണ് മ​റ്റൊ​രു 17 വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​യ​തി​നാ​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​മെ​ന്ന ചി​ന്ത​യാ​ണ് ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ജു​വ​നൈ​ൽ നി​യ​മ​ത്തി​ന്‍റെ മ​റ​വി​ൽ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up