Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Juvenile Delinquents

കൗ​മാ​ര കു​റ്റ​വാ​ളി​ക​ള്‍ കൂ​ടു​ന്നു; തി​രു​ത്താ​ന്‍ ഇ​ട​മി​ല്ല

കൊ​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ ലോ​​​​ക​​​​ത്തേ​​​​ക്കു വ​​​​ഴി​​​​തെ​​​​റ്റു​​​​ന്ന കൗ​​​​മാ​​​​ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം കൂ​​​​ടു​​​​മ്പോ​​​​ഴും അ​​​​വ​​​​രെ തി​​​​രു​​​​ത്തി ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​വ​​​​രേ​​​​ണ്ട പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്ല. 18നും 21​​​​നും ഇ​​​​ട​​​​യി​​​​ല്‍ പ്രാ​​​​യ​​​​മു​​​​ള്ള കൗ​​​​മാ​​​​ര കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ പാ​​​​ര്‍​പ്പി​​​​ച്ചു വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ന​​​​ല്‍​കി സ്വ​​​​ഭാ​​​​വ​​​പ​​​​രി​​​​വ​​​​ര്‍​ത്ത​​​​നം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന ബോ​​​​സ്റ്റ​​​​ല്‍ സ്‌​​​​കൂ​​​​ളു​​​​ക​​​​ളു​​​​ടെ അ​​​​പ​​​​ര്യാ​​​​പ്ത​​​​ത സം​​​​സ്ഥാ​​​​ന​​​​ത്തെ ഗൗ​​​​ര​​​​വ​​​​മാ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്.

സം​​​​സ്ഥാ​​​​ന​​​​ത്തെ ഏ​​​​ക ബോ​​​​സ്റ്റ​​​​ല്‍ സ്‌​​​​കൂ​​​​ളാ​​​​യ കാ​​​​ക്ക​​​​നാ​​​​ട്ട് 66 പേ​​​​രെ പാ​​​​ര്‍​പ്പി​​​​ക്കാ​​​​നു​​​​ള്ള അം​​​​ഗീ​​​​കൃ​​​​ത ശേ​​​​ഷി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും നി​​​​ല​​​​വി​​​​ല്‍ 120ഓ​​​​ളം അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. തി​​​​ര​​​​ക്കി​​​​നി​​​​ട​​​​യി​​​​ല്‍ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തും വെ​​​​ല്ലു​​​​വി​​​​ളി സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്നു.

കൗ​​​​മാ​​​​ര കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ മു​​​​തി​​​​ര്‍​ന്ന ത​​​​ട​​​​വു​​​​കാ​​​​ര്‍​ക്കൊ​​​​പ്പം സാ​​​​ധാ​​​​ര​​​​ണ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ല്‍ പാ​​​​ര്‍​പ്പി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ഴി​​​​ക്കോ​​​​ട് എ​​​​ന്നീ മൂ​​​​ന്നു സോ​​​​ണു​​​​ക​​​​ളി​​​​ല്‍ ബോ​​​​സ്റ്റ​​​​ല്‍ സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ജ​​​​യി​​​​ല്‍വ​​​​കു​​​​പ്പ് ഗ​​​​വ​​​​ര്‍​ണ​​​​ര്‍​ക്കു നി​​​​വേ​​​​ദ​​​​നം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.
തു​​​​ട​​​​ര്‍​ന്നാ​​​​ണ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് പു​​​​തി​​​​യ ബോ​​​​സ്റ്റ​​​​ല്‍ സ്‌​​​​കൂ​​​​ള്‍ സ്ഥാ​​​​പി​​​​ക്കാ​​​​ന്‍ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​ത്. നൂ​​​​റോ​​​​ളം അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ളെ പാ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ ശേ​​​​ഷി​​​​യു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​മാ​​​​ണു ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഇ​​​​തി​​​​ന്‍റെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം അ​​​​ടു​​​​ത്ത മാ​​​​സം ആ​​​​ദ്യ​​​​ത്തോ​​​​ടെ ന​​​​ട​​​​പ്പി​​​​ലാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ.

പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യും സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ആ​​​​വ​​​​ശ്യ​​​​മാ​​​​യ കൗ​​​​മാ​​​​ര കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ര്‍​ധി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ വ​​​​ട​​​​ക്ക​​​​ന്‍ മേ​​​​ഖ​​​​ല​​​​യി​​​​ലും ഒ​​​​രു ബോ​​​​സ്റ്റ​​​​ല്‍ സ്‌​​​​കൂ​​​​ള്‍​കൂ​​​​ടി വേ​​​​ണ​​​​മെ​​​​ന്നാ​​​​ണ് ജ​​​​യി​​​​ല്‍​വ​​​​കു​​​​പ്പി​​​​ന്‍റെ ആ​​​​വ​​​​ശ്യം.

കൗ​​​​മാ​​​​ര​​​​ക്കാ​​​​രെ മു​​​​തി​​​​ര്‍​ന്ന ത​​​​ട​​​​വു​​​​കാ​​​​ര്‍​ക്കൊ​​​​പ്പം പാ​​​​ര്‍​പ്പി​​​​ക്കു​​​​ന്ന​​​​ത് ഗു​​​​രു​​​​ത​​​​ര പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ള്‍​ക്ക് ഇ​​​​ട​​​​യാ​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യു​​​​മു​​​​ണ്ട്. മു​​​​തി​​​​ര്‍​ന്ന കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ സ്വാ​​​​ധീ​​​​ന​​​​ത്തി​​​​നും ചൂ​​​​ഷ​​​​ണ​​​​ത്തി​​​​നും ഇ​​​​വ​​​​ര്‍ ഇ​​​​ര​​​​യാ​​​​കാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ഇ​​​​തു കൂ​​​​ടു​​​​ത​​​​ല്‍ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​വ​​​​രെ ന​​​​യി​​​​ക്കാ​​​​നും ഇ​​​​ട​​​​യാ​​​​ക്കാം. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ പ്രാ​​​​യ​​​​ത്തി​​​​നും മാ​​​​ന​​​​സി​​​​കാ​​​​വ​​​​സ്ഥ​​​​യ്ക്കും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ പ്ര​​​​ത്യേ​​​​ക അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ല്‍ ഇ​​​​വ​​​​രെ പാ​​​​ര്‍​പ്പി​​​​ക്കേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്.

ശി​​​​ക്ഷ​​​​യ​​​​ല്ല,തി​​​​രു​​​​ത്ത​​​​ലാ​​​​ണു ല​​​​ക്ഷ്യം

1961ലെ ​​​​കേ​​​​ര​​​​ള ബോ​​​​സ്റ്റ​​​​ല്‍ സ്‌​​​​കൂ​​​​ള്‍ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കൗ​​​​മാ​​​​ര കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ള്‍​ക്കു പ​​​​രി​​​​ശീ​​​​ല​​​​നം, വി​​​​ദ്യാ​​​​ഭ്യാ​​​​സം, അ​​​​ച്ച​​​​ട​​​​ക്ക​​​​ബോ​​​​ധം എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ സ്വ​​​​ഭാ​​​​വ ​​​​പ​​​​രി​​​​വ​​​​ര്‍​ത്ത​​​​നം സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ക​​​​യും കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ള്‍ ആ​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ക​​​​യു​​​​മാ​​​​ണ് ഇ​​​​ത്ത​​​​രം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ല​​​​ക്ഷ്യം.

ല​​​​ഭി​​​​ക്കാ​​​​തെ​​​​പോ​​​​യ സ്‌​​​​കൂ​​​​ള്‍ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​വും അ​​​​ച്ച​​​​ട​​​​ക്ക​​​​വും കൗ​​​​മാ​​​​ര​​​​ക്കാ​​​​ര്‍​ക്ക് ഇ​​​​വി​​​​ടെ ന​​​​ല്‍​കു​​​​ന്നു. പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​പ്പം കാ​​​​യി​​​​ക, തൊ​​​​ഴി​​​​ല്‍ നൈ​​​​പു​​​​ണ്യ പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ന​​​​ല്‍​കു​​​​ന്നു​​​​ണ്ട്.

Latest News

Corehub Up