Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JuvenileCase

ചേ​രാ​ന​ല്ലൂ​ര്‍ അ​പ​ക​ടം: പ​തി​നേ​ഴു​കാ​ര​ന്‍റെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ; വി​മ​ർ​ശ​ന​വു​മാ​യി കോ​ട​തി

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ട കേ​സി​ല്‍ പ​തി​നേ​ഴു​കാ​ര​ന്‍റെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. പ​തി​നേ​ഴു​കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്തു​കൊ​ണ്ട് ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

തി​ങ്ക​ളാ​ഴ്ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ഹാ​ജ​രാ​കാ​നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സൈ​ബ​ര്‍ പൊ​ലി​സ് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഇ​തി​നി​ടെ ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ന്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ ദൃ​ശ്യം നീ​ക്കി​യ​ത് വി​വ​ര​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​ച്ച കാ​ര​ണ​ത്താ​ലെ​ന്ന് പ​തി​നേ​ഴു​കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു.

നീ​ക്കം ചെ​യ്ത ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റ് വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പ്രോ​സി​ക്യൂ​ഷ​നോ​ട് അ​തി​നു വേ​ണ്ടി മാ​ത്ര​മാ​ണോ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ന​ര​ഹ​ത്യാ കു​റ്റ​ത്തി​ല്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ന്‍ ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് ജ​യ ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബം കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. പൊ​തു​വി​കാ​ര​ത്തെ കു​റി​ച്ച് പ​രാ​മ​ര്‍​ശി​ച്ച ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​ത്തോ​ട് കേ​സ് കേ​ള്‍​ക്കു​ന്ന​ത് പൊ​തു​സ​മൂ​ഹ​മോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളോ അ​ല്ലെ​ന്നും നീ​തി​പീ​ഠ​ത്തി​ന് മു​ന്നി​ലാ​ണ് കേ​സ് ഉ​ള്ള​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Latest News

Corehub Up