Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K Bharath Kanth

വാ​ഹ​നാ​പ​ക​ടം; തെ​ലു​ങ്ക് ന​ട​ൻ ഭ​ര​ത്കാ​ന്ത് അ​ന്ത​രി​ച്ചു

ഹൈദരാബാദ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ തെ​ലു​ങ്ക് ന​ട​ൻ കെ. ​ഭ​ര​ത്കാ​ന്ത് (31) മ​രി​ച്ചു. ആ​ദി​ബ​ട്‌​ല​യ്ക്ക​ടു​ത്ത് ഔ​ട്ട​ർ റിം​ഗ് റോ​ഡി​ൽ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ന​ട​ൻ മ​രി​ച്ച​ത്.

കൂ​ടെ​യു​ണ്ടാ​യി​ര​ന്ന ജി. ​സാ​യ് ത്രി​ലോ​ക് (31) എ​ന്ന​യാ​ളും മ​രി​ച്ചു. ഇ​രു​വ​രും ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ നെ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​ണ്.

ഭ​ര​ത് കാ​ന്ത് ആ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മു​ന്നി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്‌​ന​ർ ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ണ്ടെ​യ്‌​ന​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ച​ക്ര​ങ്ങ​ൾ വേ​ർ​പ്പെ​ട്ടു​പോ​യി.

ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ന​ട​നും സാ​മൂ​ഹി​ക​മാ​ധ്യ​മ​താ​ര​വു​മാ​ണ് ഭ​ര​ത് കാ​ന്ത്. ടെ​ന​ന്‍റ്, ഗ്രാ​മം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up