ന്യൂഡൽഹി: കോക്ക് റോച്ച് ജനത പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തതായി സ്ഥാപകൻ അഭിജിത് ദീപ്കേ. 22.4 മില്യൺ ഫോളോവേഴ്സുള്ള പേജ് പൂട്ടിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്ര സർക്കാർ അക്കൗണ്ട് വിലക്കിയത്. അതേസമയം സിജെപി മൂവ്മെന്റിനെതിരെയുള്ള കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ രംഗത്തെത്തി.
രാജ്യത്ത് യുവാക്കളുടെ രോഷം ആളിക്കത്തുകയാണ്. അതിനെ പോസിറ്റീവായി കാണാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.