ആലപ്പുഴ: ടിഡി സ്കൂളുകളുടെയും ടിഡി മെഡിക്കൽ കോളജിന്റെയും സ്ഥാപകൻ കെ. നാഗേന്ദ്ര പ്രഭുവിന്റെ 61-ാമത് ചരമ വാർഷികം ആചരിച്ചു. ടിഡി ഹൈസ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബി. ശ്രീജ, അധ്യാപക-അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ, കേരള ജിഎസ്ബി മഹാസഭ സൗത്ത് സോൺ സെക്രട്ടറി പി. പ്രദീപ് കുമാർ പൈ എന്നിവർ പങ്കെടുത്തു.
ഫൗണ്ടേഷൻ സെക്രട്ടറി പ്രഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു പ്രസംഗിച്ചു. നൂറോളം വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു.