Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Rajan

ത​മി​ഴ് സി​നി​മാ നി​ർ​മാ​താ​വ് കെ.​ രാ​ജ​ൻ ജീ​വ​നൊ​ടു​ക്കി

ചെ​ന്നൈ: ത​മി​ഴ് സി​നി​മാ നി​ർ​മാ​താ​വ് കെ.​രാ​ജ​ൻ (85) ന​ദി​യി​ൽ​ചാ​ടി ജീ​വ​നൊ​ടു​ക്കി. ചെ​ന്നൈ​യി​ലെ അ​ഡ​യാ​ർ ന​ദി​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ന​ട​ൻ പ്ര​ഭു​കാ​ന്ത് മ​ക​നാ​ണ്. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

1983ൽ ​ബ്ര​ഹ്മ​ചാ​രി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് രാ​ജ​ൻ സി​നി​മാ നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്. 1991ൽ ​ന​മ്മ ഊ​രു മ​റി​യാ​മ്മ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തു. നി​ഴ​ൽ​ഗ​ൾ ര​വി​യും ശ​ര​ത് കു​മാ​റു​മാ​യി​രു​ന്നു ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. ഉ​ണ​ര്‍​ച്ചി​ഗ​ൾ എ​ന്ന മ​റ്റൊ​രു ചി​ത്ര​വും സം​വി​ധാ​നം ചെ​യ്തു. ഗ​ണേ​ഷ് സി​നി ആ​ർ​ട്സ് എ​ന്ന നി​ർ​മാ​ണ​ക്ക​മ്പ​നി സ്ഥാ​പി​ച്ച് അ​നേ​കം സി​നി​മ​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. 2000ൽ ​ചെ​ന്നൈ ഫി​ലിം ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

അ​ടു​ത്തി​ടെ ത​മി​ഴ് സി​നി​മാ രം​ഗ​ത്തെ​ക്കു​റി​ച്ച് രാ​ജ​ൻ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത് ച​ർ​ച്ച​യാ​യി​രു​ന്നു. നി​ർ​മാ​താ​ക്ക​ൾ നേ​രി​ടു​ന്ന വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ​ക്കു​റി​ച്ചും അ​ഭി​നേ​താ​ക്ക​ളു​ടെ ഉ​യ​ർ​ന്ന പ്ര​തി​ഫ​ല​ത്തെ​ക്കു​റി​ച്ചും സി​നി​മാ​രം​ഗ​ത്തെ മോ​ശം പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പൊ​തു​പ​രി​പാ​ടി​ക​ളും യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ങ്ങ​ളി​ലും സം​സാ​രി​ച്ചി​രു​ന്നു. ഇ​ത് വ​ലി​യ വി​വാ​ദ​വു​മാ​യി​രു​ന്നു.

കെ.​രാ​ജ​ന്‍റെ മ​ര​ണ​ത്തി​ൽ സി​നി​മാ​രം​ഗ​ത്തെ പ്ര​മു​ഖ​ർ ഞെ​ട്ട​ൽ രേ​ഖ​പ്പെ​ടു​ത്തി. മ​ര​ണ വാ​ർ​ത്ത ഞെ​ട്ടി​ച്ചെ​ന്നും തു​റ​ന്നു സം​സാ​രി​ക്കു​ന്ന വ്യ​ക്തി​ത്വ​ത്തെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നും ഖു​ഷ്ബു സു​ന്ദ​ർ പ്ര​തി​ക​രി​ച്ചു. ത​മി​ഴ് സി​നി​മാ​രം​ഗ​ത്തു​ണ്ടാ​യ വ​ലി​യ ന​ഷ്ട​മെ​ന്ന് ശ​ര​ത് കു​മാ​ർ പ​റ​ഞ്ഞു.

Kerala

സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്: പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ മ​ന്ത്രി കെ. ​രാ​ജ​ൻ

തൃ​​​ശൂ​​​ർ: പി​​​എം ശ്രീ ​​​വി​​​വാ​​​ദം കൊ​​​ഴു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ, തൃ​​​ശൂ​​​ർ സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ പാ​​​ർ​​​ക്ക് ഉ​​​ദ്ഘാ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ന്നു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ.


ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​നാ​​​ണ് പു​​​ത്തൂ​​​രി​​​ലെ പാ​​​ർ​​​ക്ക് അ​​​ങ്ക​​​ണ​​​ത്തി​​​ൽ മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്തി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം മ​​​ന്ത്രി എ​​​ത്താ​​​ൻ വൈ​​​കു​​​മെ​​​ന്ന​​​റി​​​യി​​​ച്ച് പാ​​​ർ​​​ക്കി​​​ന്‍റെ സ്പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​ർ കെ.​​​ജെ. വ​​​ർ​​​ഗീ​​​സ് ഉ​​​ദ്ഘാ​​​ട​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് മ​​​ന്ത്രി എ​​​ത്തി​​​യ​​​തു​​​മി​​​ല്ല.

ഇ​​​തേ​​​സ​​​മ​​​യം, മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ സി​​​പി​​​ഐ ജി​​​ല്ലാ ഓ​​​ഫീ​​​സി​​​ൽ ഓ​​​ൺ​​​ലൈ​​​നി​​​ലൂ​​​ടെ നി​​​ർ​​​ണാ​​​യ​​​ക സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പി​​​എം ശ്രീ ​​​വി​​​വാ​​​ദ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള മു​​​ന്ന​​​ണി മ​​​ര്യാ​​​ദ​​​ക​​​ളും പാ​​​ർ​​​ട്ടി നി​​​ല​​​പാ​​​ടു​​​ക​​​ളും ച​​​ർ​​​ച്ച​​​യാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന അ​​​റി​​​യി​​​പ്പും വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ലും. വി​​​വാ​​​ദ​​​വും വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ലും സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ പാ​​​ർ​​​ക്ക് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തെ​​​യും ബാ​​​ധി​​​ക്കു​​​മോ​​​യെ​​​ന്നും ആ​​​ശ​​​ങ്ക​​​യു​​​ണ്ട്.

Latest News

Corehub Up