കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള സർക്കാർ ധനസഹായ വിതരണം തുടരുമെന്ന് മന്ത്രി കെ. രാജന്‍. പ്രതിമാസം നല്‍കി വരുന്ന 9000 രൂപ സഹായം വരും മാസങ്ങളിലും തുടരുമെന്ന് രാജന്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നത് വരെ ധനസഹായം തുടരുമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഉരുള്‍പ്പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്കായിരുന്നു സര്‍ക്കാര്‍ 9,000 രൂപ ധനസഹായം നല്‍കിയിരുന്നത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം ദുരിതബാധിതരുടെ ആവശ്യത്തിന് പിന്നാലെ ഡിസംബര്‍ വരെ നീട്ടിയിരുന്നു.
സാമ്പത്തിക സഹായം ലഭിക്കില്ലെന്ന് ബോധപൂർവമായ പ്രചരണം നടന്നെന്ന് രാജൻ ചൂണ്ടിക്കാണിച്ചു. ഡിസംബർ വരെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ധനസഹായമായ 9000 രൂപ നൽകി. ഡിസംബർ വരെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ധനസഹായം നീട്ടിക്കൊണ്ടുള്ള ഉത്തരവ് ഈ മാസം തന്നെ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ ഇനത്തിൽ മാത്രം 15 കോടി രൂപയിലധികം അക്കൗണ്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അനാവശ്യമായ ആശങ്കകൾ വേണ്ടെന്നും രാജൻ പറഞ്ഞു.
Tags : K. Rajan financial assistance