Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.Krishnankutty

സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ്ഷെ​ഡിം​ഗ് ഇ​ല്ല: മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡിം​ഗ് ഇ​ല്ലെ​ന്ന് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. ഇ​ട​യ്ക്കി​ടെ​യു​ള്ള വൈ​ദ്യു​തി മു​ട​ക്കം ഓ​വ​ര്‍ ലോ​ഡ് ആ​കു​മ്പോ​ള്‍ ഡ്രി​പ്പ് ആ​വു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്ഇ​ബി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് നി​യ​ന്ത്ര​ണ​മി​ല്ല.

ഗ്യാ​സി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വു​ള്ള​തി​നാ​ല്‍ എ​ല്ലാ​വ​രും ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​രും സ്വ​യം നി​യ​ന്ത്രി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ ഹി​യ​റിം​ഗ് ക​ഴി​ഞ്ഞു. വൈ​ദ്യു​തി ഉ​പ​യോ​ഗം 6195 മെ​ഗാ​വാ​ട്ട് പി​ന്നി​ട്ടു.

കൂ​ടു​ത​ൽ വി​ല കൊ​ടു​ത്ത് വൈ​ദ്യു​തി വാ​ങ്ങേ​ണ്ടി വ​രും. ക​റ​ന്‍റ് ചാ​ർ​ജ് കൂ​ട്ടാ​തെ​യി​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ജ​ന​ങ്ങ​ൾ സ്വ​യം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ക​ന​ത്ത ചൂ​ടി​നി​ടെ ഗ്രാ​മ-​ന​ഗ​ര ഭേ​ദ​മി​ല്ലാ​തെ പ​ല​സ​മ​യ​ങ്ങ​ളി​ലാ​യി വൈ​ദ്യു​തി മു​ട​ങ്ങു​ക​യാ​ണ്.

Latest News

Corehub Up