Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.S. Baiju

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ബൈ​ജു​വും പു​റ​ത്തേ​ക്ക്, സ്വാ​ഭാ​വി​ക ജാ​മ്യ​ഹ​ർ​ജി വി​ധി ഇ​ന്ന്

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ റി​​​മാ​​​ന്‍​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന തി​​​രു​​​വാ​​​ഭ​​​ര​​​ണം മു​​​ന്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കെ.​​​എ​​​സ്. ബൈ​​​ജു​​​വി​​​ന്‍റെ സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​യി​​​ൽ വി​​​ധി ഇ​​​ന്ന്.

ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്‍​പ കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റ് ചെ​​​യ്ത് 90 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യ​​​ത്തി​​​ന് അ​​​ര്‍​ഹ​​​നാ​​​ണെ​​​ന്ന് കാ​​​ട്ടി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ജാ​​​മ്യഹ​​​ർ​​​ജി ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ വാ​​​ദം കേ​​​ട്ട കൊ​​​ല്ലം വി​​​ജ​​​ല​​​ന്‍​സ് കോ​​​ട​​​തി ജ​​​ഡ്ജി ഡോ. ​​​സി.​​​എ​​​സ്. മോ​​​ഹി​​​ത് ഇ​​​ന്നു വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി.

ക​​​ട്ടി​​​ള​​​പ്പാ​​​ളി കേ​​​സി​​​ല്‍ ബൈ​​​ജു​​​വി​​​ന് നേ​​​ര​​​ത്തേ ജാ​​​മ്യം കി​​​ട്ടി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്‍​പ കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ​​​തി​​​നാ​​​ല്‍ ജ​​​യി​​​ല്‍ മോ​​​ചി​​​ത​​​നാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​ന്ന് ദ്വാ​​​ര​​​പാ​​​ല​​​ക കേ​​​സി​​​ല്‍കൂ​​​ടി സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യം ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ കെ.​​​എ​​​സ്. ബൈ​​​ജു​​​വി​​​ന് പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ന്‍ സാ​​​ധി​​​ക്കും.

അ​​​തേസ​​​മ​​​യം, ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ത്മ​​​കു​​​മാ​​​റി​​​നും ക​​​ട്ടി​​​ള​​​പ്പാ​​​ളി കേ​​​സി​​​ല്‍ ജാ​​​മ്യം ന​​​ല്‍​കി​​​യി​​​രു​​​ന്നെങ്കിലും ദ്വാ​​​ര​​​പാ​​​ല​​​ക കേ​​​സ് ഉ​​​ള്ള​​​തുകൊ​​​ണ്ടാ​​​ണ് റി​​​മാ​​​ന്‍​ഡി​​​ല്‍ തു​​​ട​​​രു​​​ന്ന​​​ത്. ദ്വാ​​​ര​​​പാ​​​ല​​​ക കേ​​​സി​​​ല്‍ പ​​​ത്മ​​​കു​​​മാ​​​റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് 90 ദി​​​വ​​​സം ഈ ​​​ആ​​​ഴ്ച പൂ​​​ര്‍​ത്തി​​​യാ​​​കും. തു​​​ട​​​ര്‍​ന്ന് സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യ​​​ത്തി​​​നു​​​ള്ള ഹ​​​ർ​​​ജി​​​യു​​​മാ​​​യി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച് പു​​​റ​​​ത്തി​​​റ​​​ങ്ങാം. ഇ​​​തു​​​വ​​​രെ മു​​​ഖ്യ​​​പ്ര​​​തി ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി ഉ​​​ള്‍​പ്പെ​​​ടെ ആ​​​റ് പ്ര​​​തി​​​ക​​​ള്‍ ജാ​​​മ്യം ല​​​ഭി​​​ച്ച് പു​​​റ​​​ത്തു വ​​​ന്നി​​​രു​​​ന്നു.

Latest News

Corehub Up