കൊച്ചി/കാക്കനാട്: നിരവധി കേസുകളിലെ പ്രതികളായ രണ്ടുപേരെ കാപ്പ നിയമം പ്രകാരം ജയിലിൽ അടച്ചു. തൃപ്പൂണിത്തുറ എരൂർ ചെറുകാട് വീട്ടിൽ നിഖിൽ പ്രസാദി(20) നെയും കാക്കനാട് തെങ്ങോട് സ്വദേശി ലിബിൻ ലാലു (33) വിനെയുമായ് കാപ്പ ചുമത്തി ജയിലിലടച്ചത്.
കൊച്ചി സിറ്റി ഹിൽപാലസ് പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിഖിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ശിപാർയിൽ ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടുവിക്കുകയും തുടർന്ന് പ്രതിയെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയുമായിരുന്നു.
ലിബിൻ ലാലുവിനെ തൃക്കാക്കര പ്രിൻസിപ്പൽ എസ് ഐ അനസ് ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മനിരവധി കേസുകളിലെ പ്രതിയാണ് ലിബിൻ.