x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ ചു​മ​ത്തി രണ്ടുപേരെ ജ​യി​ലി​ല​ട​ച്ചു

വെബ് ഡെസ്ക്
Published: July 26, 2026 01:13 AM IST | Updated: July 26, 2026 01:13 AM IST

നിഖിലും ലിബിനും

കൊ​ച്ചി/​കാ​ക്ക​നാ​ട്: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രെ കാ​പ്പ നി​യ​മം പ്ര​കാ​രം ജ​യി​ലി​ൽ അ​ട​ച്ചു. തൃ​പ്പൂ​ണി​ത്തു​റ എ​രൂ​ർ ചെ​റു​കാ​ട് വീ​ട്ടി​ൽ നി​ഖി​ൽ പ്ര​സാ​ദി(20) നെ​യും കാ​ക്ക​നാ​ട് തെ​ങ്ങോ​ട് സ്വ​ദേ​ശി ലി​ബി​ൻ ലാ​ലു (33) വി​നെ​യു​മാ​യ് കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച​ത്.

കൊ​ച്ചി സി​റ്റി ഹി​ൽ​പാ​ല​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പോ​ക്സോ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ നി​ഖി​ൽ നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ശി​പാ​ർ​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ കാ​പ്പ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യും തു​ട​ർ​ന്ന് പ്ര​തി​യെ ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​യ്ക്കു​ക​യു​മാ​യി​രു​ന്നു.

ലി​ബി​ൻ ലാ​ലു​വി​നെ തൃ​ക്കാ​ക്ക​ര പ്രി​ൻ​സി​പ്പ​ൽ എസ് ഐ അ​ന​സ് ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം സി​റ്റി​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി മ​നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ലി​ബി​ൻ.

Tags : Nattuvishesham DistrictNews DeepikaNews KAAPA.

Recent News

Corehub Up