വിദ്യാഭ്യാസ സ്കോളർഷിപ്പ് ഡോ. ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: കോവിഡ് മഹാമാരിക്കാലത്ത് മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനു ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നടപ്പാക്കിയ വിദ്യാഭ്യാസ സ്കോളർഷിപ്പ് ജോയ് ഓഫ് ഹോപ് ലഭിച്ച വിദ്യാർഥികളുടെ സംഗമം തൃശൂരിൽ നടത്തി.
പ്രതിസന്ധികളെ തരണംചെയ്തു വിദ്യാഭ്യാസം നേടാനുള്ള അവകാശവും അവസരവും മുഴുവൻ കുട്ടികൾക്കും ഒരുക്കിനൽകണമെന്ന ചിന്തയിൽനിന്നാണു ജോയ് ഓഫ് ഹോപ് പദ്ധതി ആരംഭിച്ചതെന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
കുട്ടികളുടെ ഭാവിക്കുവേണ്ടി വിദ്യാഭ്യാസധനസഹായം ഒരുക്കുകയെന്ന കർത്തവ്യം പൂർത്തീകരിക്കാനായി. തുടർന്നും അർഹരായ കൂടുതൽ വിദ്യാർഥികളെ കണ്ടെത്തി സ്കോളർഷിപ് നൽകുമെന്നു ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.
മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ 24 വിദ്യാർഥികളെ ആദരിച്ചു.
Tags : JoyofHope Education Scholarship Fellowship Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash JoyAlukkas