x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​​ഹി​​ത് ശ​​ർ​​മ​​ തുടരും: രാ​​ജീ​​വ് ശു​​ക്ല

വെബ്ഡെസ്ക്
Published: July 26, 2026 12:44 AM IST | Updated: July 26, 2026 12:44 AM IST

രോ​​ഹി​​ത് ശ​​ർ​​മ​​ (ഫയൽ ചിത്രം)

മും​​ബൈ: രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ വി​​ര​​മി​​ക്ക​​ൽ അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ ത​​ള്ളി ബി​​സി​​സി​​ഐ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് ശു​​ക്ല.

ലോ​​ർ​​ഡ്സി​​ലെ ച​​രി​​ത്ര സെ​​ഞ്ചു​​റി​​ക്ക് പി​​ന്നാ​​ലെ രോ​​ഹി​​ത് ടീ​​മി​​ൽ തു​​ട​​രു​​മെ​​ന്നും വി​​ര​​മി​​ക്ക​​ലി​​നെ​​ക്കു​​റി​​ച്ച് ഇ​​പ്പോ​​ൾ ച​​ർ​​ച്ച​​യി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

ഗി​​ൽ-​​ഗം​​ഭീ​​ർ കൂ​​ട്ടു​​കെ​​ട്ടി​​ന് പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ച ശു​​ക്ല ടീ​​മി​​ൽ മാ​​റ്റ​​ങ്ങ​​ൾ ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നും കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്കി​​ടെ രോ​​ഹി​​ത്തി​​ന്‍റെ ഫോ​​മി​​നെ​​ച്ചൊ​​ല്ലി വ​​ലി​​യ ച​​ർ​​ച്ച​​ക​​ളും അ​​ഭ്യൂ​​ഹ​​ങ്ങ​​ളും ഉ​​യ​​ർ​​ന്നി​​രു​​ന്നു. ലോ​​ർ​​ഡ്സി​​ലെ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തോ​​ടെ താ​​രം അ​​ന്താ​​രാ​​ഷ്ട്ര ക്രി​​ക്ക​​റ്റി​​ൽ നി​​ന്ന് വി​​ര​​മി​​ച്ചേ​​ക്കു​​മെ​​ന്ന ത​​ര​​ത്തി​​ലു​​ള്ള റി​​പ്പോ​​ർ​​ട്ടു​​ക​​ളും പ്ര​​ച​​രി​​ച്ചി​​രു​​ന്നു.

എ​​ന്നാ​​ൽ ത​​നി​​ക്കെ​​തി​​രാ​​യ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്ക് ബാ​​റ്റ് കൊ​​ണ്ട് മ​​റു​​പ​​ടി ന​​ൽ​​കി​​യ 39കാ​​ര​​നാ​​യ രോ​​ഹി​​ത് 110 പ​​ന്തി​​ൽ 138 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി. ഈ ​​പ്ര​​ക​​ട​​ന​​ത്തോ​​ടെ ലോ​​ർ​​ഡ്സ് ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ടി​​ൽ ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ എ​​ന്ന ച​​രി​​ത്ര​​നേ​​ട്ട​​വും താ​​രം സ്വ​​ന്ത​​മാ​​ക്കി. പി​​ന്നാ​​ലെയാണ് രാ​​ജീ​​വ് ശു​​ക്ല രോ​​ഹി​​ത്തി​​ന്‍റെ ഭാ​​വി​​യെ കു​​റി​​ച്ച് സം​​സാ​​രി​​ച്ച​​ത്.

നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ രോ​​ഹി​​തി​​ന്‍റെ വി​​ര​​മി​​ക്ക​​ലി​​നെ​​ക്കു​​റി​​ച്ച് യാ​​തൊ​​രു ചോ​​ദ്യ​​വു​​മി​​ല്ലെ​​ന്ന് ശു​​ക്ല വ്യ​​ക്ത​​മാ​​ക്കി.

Tags : RohitSharma Continue RajeevShukla Cricket BCCI

Recent News

Corehub Up