പ്രതീകാത്മക ചിത്രം
മരട്: മരട് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടികൂടി. മരട് കൊട്ടാരം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഞണ്ടും കൊഞ്ചും, നെട്ടൂരിലെ മെഫ്സല് എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരം റസ്റ്റോറന്റ്, ന്യൂക്ലിയസ് മാളിന് സമീപത്തെ ന്യൂഉഷ ബേക്കറി, 11ാം ഡിവിഷനിലെ ഇഡലിക്കട എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് കണ്ടെത്തി. സ്ഥാപനങ്ങളില്‍ നിന്നും പിഴയിടാക്കി.
വരും ദിവസങ്ങളില്‍ നഗരസഭാ പരിധിയിലെ എല്ലാ ഭക്ഷ്യശാലകളിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.