x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​ക്കി​ൻ​കാ​ട്ടി​ലെ പൊ​തു​പ​രി​പാ​ടി നി​രോ​ധ​നം: അ​പ്പീ​ൽ പോ​ക​ണ​മെ​ന്ന് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ

വെബ് ഡെസ്ക്
Published: July 26, 2026 01:42 AM IST | Updated: July 26, 2026 01:42 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: ഹൈ​ക്കോ​ട​തി​വി​ധി​യോ​ടെ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്ത് പൊ​തു​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കേ​ണ്ടി​വ​രു​മെ​ന്ന​ത് അ​റി​യി​ക്കാ​ൻ കൊ​ച്ചി​ൻ ദേ​വ​സ്വം​ബോ​ർ​ഡ് വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ രാ​ഷ്ട്രീ​യ​സം​ഘ​ട​ന​ക​ളും ഹി​ന്ദു​സം​ഘ​ട​ന​ക​ളും ത​മ്മി​ൽ വി​യോ​ജി​പ്പ്. കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ, മു​സ്ലിം​ലീ​ഗ്, കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ൾ, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് തു​ട​ങ്ങി​യ ക​ക്ഷി​ക​ളെ​ല്ലാം മൈ​താ​നം പൊ​തു​ഇ​ട​മാ​ക്കി നി​ല​നി​ർ​ത്ത​ണ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ ക്ഷേ​ത്രാ​ചാ​ര​ത്തി​നു വി​ഘാ​ത​മു​ണ്ടാ​ക്ക​രു​തെ​ന്നും എ​ന്നാ​ൽ പൊ​തു​ഇ​ടം ന​ഷ്ട​മാ​കു​ന്ന​തി​നു പ​രി​ഹാ​രം വേ​ണ​മെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​യി​രു​ന്നു ബി​ജെ​പി. വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ പോ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യം രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ പ​ങ്കു​വ​ച്ചു. ക്ഷേ​ത്ര സം​ര​ക്ഷ​ണ​സ​മി​തി, പൂ​ര​പ്രേ​മി​സം​ഘം, ഹി​ന്ദു ഐ​ക്യ​വേ​ദി, വി​എ​ച്ച്പി, ആ​ർ​എ​സ്എ​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളെ​ല്ലാം ഹൈ​ക്കോ​ട​തി വി​ധി​യെ സ്വാ​ഗ​തം​ചെ​യ്ത് ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു. ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ ചു​മ​ത​ല വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്ക​ലാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​പ്പീ​ൽ കൊ​ടു​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കാ​ന​ല്ല, കോ​ട​തി​വി​ധി അ​റി​യി​ക്കു​ന്ന​തി​നാ​യാ​ണു യോ​ഗം വി​ളി​ച്ച​തെ​ന്ന് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കൊ​ച്ചി​ൻ ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ൻ വി​ശ​ദീ​ക​രി​ച്ചു.

മു​ൻ എം​എ​ൽ​എ പി. ​ബാ​ല​ച​ന്ദ്ര​ൻ, പി.​കെ. ഷാ​ജ​ൻ (സി​പി​എം), ഇ.​എ​ൻ. സ​തീ​ശ​ൻ (സി​പി​ഐ), സി.​ആ​ർ. വ​ത്സ​ൻ (കോ​ണ്‍​ഗ്ര​സ് എ​സ്), കെ.​ബി. ജ​യ​റാം (കോ​ണ്‍​ഗ്ര​സ്), ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത് (കേ​ര​ള കോ​ണ്‍​ഗ്ര​സ് എം), ​പി.​എം. ഏ​ലി​യാ​സ് (കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ്), മോ​ഹ​ന​കൃ​ഷ്ണ​ൻ (ക്ഷേ​ത്ര സം​ര​ക്ഷ​ണ​സ​മി​തി), ബൈ​ജു താ​ഴേ​ക്കാ​ട്ട് (പൂ​ര​പ്രേ​മി​സം​ഘം), അ​സീ​സ് താ​ണി​പ്പാ​ടം (മു​സ്ലിം ലീ​ഗ്), തോ​മ​സ് ജേ​ക്ക​ബ് (കേ​ര​ള കോ​ണ്‍​ഗ്ര​സ്), വി. ​മു​ര​ളീ​ധ​ര​ൻ (ഹി​ന്ദു ഐ​ക്യ​വേ​ദി), വി.​കെ. വെ​ങ്കി​ടാ​ച​ലം, വി​ജ​യ​ൻ മേ​പ്പ​റ​ന്പ​ത്ത് (ബി​ജെ​പി), മോ​ഹ​ന​ൻ മേ​നോ​ൻ (വി​എ​ച്ച്പി), ലോ​ന​പ്പ​ൻ (ഫോ​ർ​വേ​ഡ് ബ്ലോ​ക്ക്), പി.​എ​സ്. ര​ഘു​നാ​ഥ് (ആ​ർ​എ​സ്എ​സ്) തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Thekkinkadu

Recent News

Corehub Up