ഐഎൻടിയുസി പ്രതിഷേധം
അഞ്ചല്‍ : ചുമട്ടുതൊഴിലാളി യൂണിയന്- ഐഎന്‍ടിയുസി പ്രവര്‍ത്തകരും സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. ചന്തമുക്ക് സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
ശനിയാഴ്ച ചന്ത ദിവസം ആയതിനാല്‍ രാത്രിയിലെത്തുന്ന ലോഡ് ഇറക്കാനായി ബസ് സ്റ്റാന്‍ഡ് ഭാഗത്ത് വിശ്രമിക്കുകയായിരുന്ന സനില്‍, രാജു, പീതാമ്പരന്, ശിവകുമാര്‍ എന്നിവരെ മര്‍ദിച്ചതായാണ് പരാതി. നാലുപേരും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് തൊഴിലാളികള്‍ പറയുന്നത്:
ബസ് ജീവനക്കാര്‍ സ്റ്റാന്‍ഡില്‍ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചു. ഇതിനിടയില്‍ ചുമട്ടുതൊഴിലാളികളുടേ ശരീരത്തിലേക്ക് മുട്ടയെറിഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായാണ് പരാതി. സംഭവത്തില്‍ പ്രതിഷേധിച്ചു ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അഞ്ചല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : NattuVishasham DistrictNews