x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​കാ​രു​ണ്യ - സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ കോ​ർ​ത്തി​ണ​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ം: മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: July 26, 2026 02:13 AM IST | Updated: July 26, 2026 02:13 AM IST

വി.ഡി സതീശൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സാ​മൂ​ഹി​ക സേ​വ​ന- ജീ​വ​കാ​രു​ണ്യ- സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ കോ​ർ​ത്തി​ണ​ക്കി അ​ർ​ഹ​രാ​യ​വ​ർ​ക്ക് സ​ഹാ​യമെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ലുണ്ടെന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഫ​ണ്ടി​ൽനി​ന്ന് ഒ​രു പൈ​സ പോ​ലും കു​റ​യ്ക്കാ​തെ അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ കൈ​ക​ളി​ൽ എ​ത്തി​ക്കാ​നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചെ​ല​വാ​കു​ന്ന തു​ക സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ​യ്ക്ക് കോ​ടി​ക​ൾ ചെ​ല​വു വ​രു​ന്ന മ​രു​ന്ന് വി​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് എ​ത്തി​ക്കേ​ണ്ടി വ​രും. ഇ​തി​ലെ ചെ​ല​വ് എ​ങ്ങ​നെ കു​റ​യ്ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടി ച്ചേർത്തു. അ​ഭി​ജി​ത് അ​നുസ്മ​ര​ണ സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സും അ​വ​യ​വ മാ​റ്റ ശ​സ്ത്ര​ക്രി​യ പ​രി​ര​ക്ഷ​യും ന​ൽ​കു​ന്ന ആ​ന​ന്ദ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​ന​വും അ​ഭി​ജി​ത് ഫൗ​ണ്ടേ​ഷ​ന്‍റെ വെ​ബ് സൈ​റ്റ് ലോ​ഞ്ചിം​ഗും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

അഭിജിത്ത് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ.​ ജോ​ർ​ജ് ഓ​ണ​ക്കൂ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. എം​എ​ൽ​എ​മാ​രാ​യ വി.​ മു​ര​ളീ​ധ​ര​ൻ, എം.​വി​ൻ​സ​ന്‍റ്, നൂ​റു​ൽ ഇ​സ്ലാം സ​ർ​വ​ക​ലാ​ശാ​ല പ്രോ ​ചാ​ൻ​സ​ല​ർ എം.​എ​സ്. ഫൈ​സ​ൽ ഖാ​ൻ, ജ​സ്റ്റി​സ് എം.​ആ​ർ.​ ഹ​രി​ഹ​ര​ൻ നാ​യ​ർ, ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി കോ​ട്ടു​കാ​ൽ കൃ​ഷ്ണ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് വെ​ണ്ണി​യൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up