എം.വി. മഹേഷിന്റെ ബൈക്ക് കാട്ടാന തകർക്കുന്നു.
വിതുര: കാട്ടാന ആക്രമണത്തിൽ അച്ഛനും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലാർ മൊട്ടമൂട് അനന്യ ഭവനിൽ എം.വി. മഹേഷിനും മകൾ അനന്യയ്ക്കും നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. ശനിയാഴ്ച രാവിലെ ഏഴരയോടെ മൊട്ടമൂടിനും ഗോൾഡൻവാലിക്കും ഇടയിൽവച്ചായിരുന്നു സംഭവം. വിതുര ഗവ. വിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ അനന്യയെ ട്യൂഷനു കൊണ്ടുവിടാൻ പോകവെയായിരുന്നു അപകടം. ആനയെക്കണ്ടു ഭയന്ന മഹേഷ് ബൈക്ക് നിർത്തി. പാഞ്ഞടുത്ത ആന ഇവർ ഇരുന്ന ബൈക്ക് ചവിട്ടി മറിച്ചു. ചവിട്ടിന്റെ ആഘാതത്തിൽ മഹേഷും അനന്യയും തെറിച്ചു വീഴുകയായിരുന്നു. ഇതിനു ശേഷം ആന കാട്ടിലേക്കു കയറിപ്പോയി
Tags : NattuVishasham DistrictNews