അരുൺ
കാട്ടാക്കട: 16 വയസുകാരിയെ പീഡിപ്പിച്ച 30 കാരന് 20 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ. പെരുമ്പഴുതൂർ കളത്തുവിള പുത്തൻവീട്ടിൽ കണ്ണൻ എന്ന അരുണിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദ് ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ഏഴുമാസം അധിക കഠിന തടവുകൂടി അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി. 17 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും ഏഴു തൊണ്ടിമുതലുകളും ഹാജരാക്കി. അന്നത്തെ കാഞ്ഞിരംകുളം എസ്ഐ അജി ചന്ദ്രനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Tags : NattuVishasham DistrictNews