തീറ്റതേടി സീതാർകുണ്ടിലെത്തിയ കാട്ടാനകൾ.
കൊല്ലങ്കോട്: സീതാർകുണ്ടിലും സമീപപ്രദേശങ്ങളിലും പട്ടാപ്പകൽ കാട്ടാനകൾ തീറ്റതേടിയിറങ്ങുന്നത് ഭീതിജനകമായി. രണ്ടും അതിൽ കൂടുതലും കൂട്ടങ്ങളായാണ് ആനകൾ എത്തുന്നത്. ആനകൾ അക്രമ സ്വഭാവം പ്രകടിപ്പിക്കാറിലെങ്കിലും കാഴ്ചക്കാർക്ക് ഭീതിജനകമാണ്. നാലുവർഷം മുന്പ് സീതാർകുണ്ടിന് സമീപത്തെ അഞ്ച് ഇലക്ട്രിക് പോസ്റ്റുകൾ ആനകൾ തകർത്തിരുന്നു.
ഇന്ത്യയിലെ മൂന്നാമത്തെ സുന്ദരഗ്രാമമായി കൊല്ലങ്കോടിനെ തെരഞ്ഞെടുത്തതോടെ സംസ്ഥാനത്തിനകത്തും അയൽസംസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ പേർ പ്രകൃതി സൗന്ദര്യം ആസ്വാദിക്കാനെത്തുന്നുണ്ട്. സീതാർകുണ്ട് ഇക്കോ ടൂറിസം പദ്ധതി പ്രദേശത്ത് മിക്ക വിനോദസഞ്ചാരികളും എത്താറുണ്ട്. ഈ മേഖലക്കു സമീപമാണ് ആനകൾ തീറ്റതേടിയിറങ്ങുന്നത്.