െ. പ്രവീൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് : കോഴിക്കോട് ജില്ലാ സീനിയർ സിറ്റിസൺസ് ജില്ലാ കൺവെന്ഷൻ നടന്നു. വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ വയോജന കമ്മീഷൻ പ്രഖ്യാപിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.മാതാപിതാക്കൾക്ക് സംരക്ഷണം നൽകാതെ തെരുവിൽ തള്ളുന്ന മക്കൾക്കെതിരെ കർശന നിയമ നടപടി എടുക്കണമെന്ന് കൺവെൻഷനിൽ ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബാബു ബാലവാടി അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം മോഹൻ പുത്തൂർ, ജില്ലാ വൈസ് പ്രസിഡന്റ് ഇടവലക്കണ്ടി, മോഹൻദാസ്, അജിത് പ്രസാദ് കുയ്യാലിൽ,കൊണിയഞ്ചേരി രാധാകൃഷ്ണൻ, വി.പി.സർവോത്തമൻ ,കണാരൻ തിക്കോടി, ബാബു കിണാശ്ശേരി,പി.ഐ.പുഷ്പരാജ കുറുപ്പ്, മാത്യു തിരുവമ്പാടി, എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി കൊണിയഞ്ചേരി രാധാകൃഷ്ണനെയും ജില്ലാ സെക്രട്ടറിയായി അജിത് പ്രസാദ് കുയ്യാലിലിനെയും തെരഞ്ഞെടുത്തു.
Tags : NattuVishasham DistrictNews