പ്രതീകാത്മക ചിത്രം
കോഴിക്കോട്:തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചത് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി എല്‍ഡിഎഫ്.ഇതില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് ഒന്ന്, മൂന്ന് തീയതികളില്‍ കോര്‍പറേഷനിലേക്കും എല്ലാ പഞ്ചായത്തുകളിലേക്കും മുന്‍സിപ്പാലിറ്റികളിലേക്കും ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും മാര്‍ച്ച് നടത്താന്‍ എല്‍ഡിഎഫ് ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചു. ബജറ്റ് വിഹിതത്തിന്റെ 30 ശതമാനം വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന് നല്കി വരുന്നുണ്ട്.
ഇത് 30 വര്‍ഷമായി തുടരുന്ന പ്രക്രിയയാണ്. മുന്‍ സര്‍ക്കാര്‍ ഒടുവില്‍ അവതരിപ്പിച്ച ബജറ്റില്‍ 692 കോടി ഈ ഇനത്തില്‍ വകയിരുത്തിയിരുന്നു. പുതുക്കിയ ബജറ്റില്‍ ഇത് വെട്ടിച്ചുരുക്കി 177 കോടി ആക്കി മാറ്റി. 515 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതിന്റെ ഫലമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വന്ന് ചേര്‍ന്നിരിക്കുന്നത്.ലൈഫ് ഭവന പദ്ധതി, അംഗനവാടി ജീവനക്കാരുടെ ഓണറേറിയം എന്നിവയില്‍ മാറ്റിവെയ്ക്കേണ്ട തുക കഴിഞ്ഞാല്‍ നാമമാത്രമായ തുകയാണ് അവശേഷിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നിര്‍ബന്ധിത പദ്ധതികളായ എസ്എസ്കെ വിഹിതം, വയോമിത്രം വിഹിതം, ഐകെഎം വിഹിതം തുടങ്ങിയവയ്ക്ക് പ്ലാന്‍ ഫണ്ട് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഫലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലനില്പ് തന്നെ അപകടത്തിലാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും ആരോപിച്ചു.യോഗത്തില്‍ കെ.കെ.ബാലന് അധ്യക്ഷത വഹിച്ചു.
Tags : NattuVishasham DistrictNews