കാർ മറിഞ്ഞ സ്ഥലം മണ്ഡലം കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നു.
പനത്തടി: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൽ അപകടങ്ങൾ തുടർക്കഥയാവുകയാണെന്നും റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടി അപകടസാധ്യത ഒഴിവാക്കാനുള്ള നടപടികൾ അടിയന്തിരമായി ഉണ്ടാകണമെന്നും പനത്തടി മണ്ഡലം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
റാണിപുരത്തെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും ഈ റോഡിലൂടെ കടന്നുപോകുന്നത്.
വാഹനങ്ങളുടെ അമിത വേഗതയും സൂചനാ ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വിനോദസഞ്ചാരികൾ എത്തുന്ന വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും മൂലം ഓട്ടോ - ടാക്സി ഡ്രൈവർമാരും കാൽനടയാത്രക്കാരും സുരക്ഷാഭീതിയിലാണെന്നും അപകടമേഖല സന്ദർശിച്ച നേതാക്കൾ ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് എം. ജയകുമാർ, രാജീവ് തോമസ്, ജോസ് പുളിക്കൽ എന്നിവർ സംബന്ധിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Accident