x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ഡ് പ​ള്ള​ത്ത് റോ​ഡു​ക​ൾ ത​ക​ർ​ന്നു; പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളും അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു

വെബ് ഡെസ്ക്
Published: July 26, 2026 04:06 AM IST | Updated: July 26, 2026 04:06 AM IST

പ്രതീകാത്മക ചിത്രം

കാ​സ​ർ​ഗോ​ഡ്: പ​ള്ളം പ്ര​ദേ​ശ​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ൽ റോ​ഡു​ക​ൾ ത​ക​ർ​ന്നു. പ​ള്ളം റോ​ഡി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് പൊ​ട്ടി​യും ജ​യി​ലി​നു പി​ൻ​വ​ശ​ത്തു​കൂ​ടി​യു​ള്ള റോ​ഡി​ലെ ടാ​റിം​ഗ് ഇ​ള​കി​യു​മാ​ണ് ത​ക​ർ​ന്ന​ത്. റോ​ഡ​രി​കി​ലു​ള്ള പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളും അ​പ​ക​ട​ഭീ​ഷ​ണി​യാ​വു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സും ടൗ​ൺ യു​പി സ്കൂ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഓ​ഫീ​സു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന തി​ര​ക്കേ​റി​യ റോ​ഡാ​ണ് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ​ത്. അ​ഞ്ചു വ​ർ​ഷ​മാ​യി ഈ ​റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി പോ​ലും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​പ്പോ​ൾ കു​ഴി​ക​ളി​ൽ മ​ഴ​വെ​ള്ളം നി​റ​ഞ്ഞ് വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന നി​ല​യാ​ണ്. സ്ലാ​ബ് പൊ​ട്ടി​യ ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​മു​ണ്ടാ​വാ​തി​രി​ക്കാ​ൻ നാ​ട്ടു​കാ​ർ ക​ല്ലു​ക​ളും മ​ര​ച്ചി​ല്ല​ക​ളും വ​ച്ചി​രി​ക്കു​ക​യാ​ണ്. റോ​ഡ​രി​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ​ഴ​യ കെ​ട്ടി​ട​വും ഏ​തു സ​മ​യ​ത്തും ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്കു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ന​ഗ​ര​സ​ഭ​യു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews safety hazard.

Recent News

Corehub Up