x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ബ്ല്യു​ഐ​പി 24 വ​ര്‍​ഷ​ത്തി​നി​ടെ സാ​ന്ത്വ​ന പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കി​യ​ത് 39,018 പേ​ര്‍​ക്ക്

വെബ് ഡെസ്ക്
Published: July 26, 2026 04:19 AM IST | Updated: July 26, 2026 04:19 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ഇ​നീ​ഷ്യേ​റ്റീ​വ് ഇ​ന്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ 24 വ​ര്‍​ഷ​ത്തി​നി​ടെ സാ​ന്ത്വ​ന പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കി​യ​ത് 39,018 പേ​ര്‍​ക്ക്. 11,031 കാ​ന്‍​സ​ര്‍ ബാ​ധി​ത​രും 2,180 വൃ​ക്ക​രോ​ഗി​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്ന് ഡ​ബ്ല്യു​ഐ​പി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

നി​ല​വി​ല്‍ 6,933 പേ​രാ​ണ് പ​രി​ച​ര​ണ​ത്തി​ല്‍. ഇ​തി​ല്‍ 1,432 കാ​ന്‍​സ​ര്‍, 696 വൃ​ക്ക രോ​ഗി​ക​ളു​ണ്ട്. വാ​ര്‍​ധ​ക്യ​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ട്ട 1,523-ഉം ​മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളു​ള്ള 742-ഉം ​ആ​ളു​ക​ള്‍ സാ​ന്ത്വ​ന ചി​കി​ത്സ നേ​ടു​ന്നു​ണ്ട്. സി​വി​എ-807, പി​വി​ഡി-376, പാ​രാ​പ്ലീ​ജി​യ-257, എ​ച്ച്‌​ഐ​വി-24, മ​റ്റു​ള്ള​വ​ര്‍ 1,076 എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​ച​ര​ണ​ത്തി​ലു​ള്ള ബാ​ക്കി ആ​ളു​ക​ളു​ടെ എ​ണ്ണം.

ജി​ല്ല​യി​ല്‍ ക​ല്‍​പ്പ​റ്റ ശാ​ന്തി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍, മേ​പ്പാ​ടി ജ്യോ​തി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍, വെ​ള്ള​മു​ണ്ട പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സൗ​ജ​ന്യ​മാ​യും സൗ​ജ​ന്യ​നി​ര​ക്കി​ലും ഡ​യാ​ലി​സി​സ് സൗ​ക​ര്യ​മു​ണ്ട്. വെ​ള്ള​മു​ണ്ട, മേ​പ്പാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, പി​ണ​ങ്ങോ​ട്, ക​ല്‍​പ്പ​റ്റ, ക​ണി​യാ​മ്പ​റ്റ, പു​ല്‍​പ്പ​ള്ളി യൂ​ണി​റ്റു​ക​ളി​ല്‍ സാ​മൂ​ഹി​കാ​ധി​ഷ്ഠി​ത മാ​ന​സി​കാ​രോ​ഗ്യ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. വെ​ള്ള​മു​ണ്ട യൂ​ണി​റ്റി​ല്‍ ഫി​സി​യോ തെ​റാ​പ്പി ക്ലി​നി​ക് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. മു​ട്ടി​ല്‍ സ്പ​ര്‍​ശം പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റ് 35 വൃ​ക്ക​രോ​ഗി​ക​ള്‍​ക്ക് പ്ര​തി​മാ​സം 2,000 രൂ​പ വീ​തം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. കെ​യ​ര്‍ ഹോം ​ആ​രം​ഭി​ക്കാ​നി​രി​ക്ക​യാ​ണ്.

മേ​പ്പാ​ടി ജ്യോ​തി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 58 കു​ട്ടി​ക​ള്‍​ക്ക് തെ​റാ​പ്പി​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. പു​ല്‍​പ്പ​ള്ളി കാ​രു​ണ്യ പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റ് പ്ര​തി​മാ​സം 31 വൃ​ക്ക​രോ​ഗി​ക​ള്‍​ക്ക് 3,000 രൂ​പ വീ​ത​വും 23 എ​ച്ച്‌​ഐ​വി ബാ​ധി​ത​ര്‍​ക്ക് 1,500 രൂ​പ വീ​ത​വും ന​ല്‍​കു​ന്നു​ണ്ട്. ന​ഴ്‌​സു​മാ​ര്‍​ക്കും വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കും ഡ​ബ്ല്യു​ഐ​പി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. സ്റ്റു​ഡ​ന്‍റ് ഇ​നി​ഷ്യേ​റ്റീ​വ് ഇ​ന്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​നം ജി​ല്ല​യി​ല്‍ സ​ജീ​വ​മാ​ണ്.

വ​രു​ന്ന അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ ജി​ല്ല​യി​ലെ ഓ​രോ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ല്‍ വാ​ര്‍​ഡു​ക​ളി​ലും നി​ല​വി​ലു​ള്ള​തി​ലും 20 ശ​ത​മാ​നം കൂ​ടി ആ​ളു​ക​ള്‍​ക്ക് സാ​ന്ത്വ​ന പ​രി​ച​ര​ണം ആ​വ​ശ്യ​മാ​കു​മെ​ന്ന് ഡ​ബ്ല്യു​ഐ​പി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. എ​ല്ലാ​വ​ര്‍​ക്കും സ​മ​യ​ബ​ന്ധി​ത​വും കൃ​ത്യ​വു​മാ​യ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ വോ​ള​ണ്ടി​യ​ര്‍​മാ​രെ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് എ​ത്തു​ന്ന​വ​ര്‍​ക്കി​ട​യി​ല്‍ കൊ​ഴി​ഞ്ഞു​പോ​ക്ക് കൂ​ടു​ത​ലാ​ണ്.

Tags : NattuVishasham DistrictNews

Recent News

Corehub Up