x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൗ​ലാ​ന​യി​ൽ എം​ബ്ര​യോ​ളോ​ജി ദി​നം ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: July 26, 2026 04:31 AM IST | Updated: July 26, 2026 04:31 AM IST

ഡോ. ​കെ.​എ.​ സീ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മൗ​ലാ​ന​യി​ൽ എം​ബ്ര​യോ​ളോ​ജി ദി​നം ആ​ച​രി​ച്ചു
പെരിന്തൽമണ്ണ: ലോ​ക എം​ബ്ര​യോ​ള​ജി ദി​നം വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ ആ​ച​രി​ച്ചു.വ​ന്ധ്യ​താ നി​വാ​ര​ണ ചി​കി​ത്സ​ക​ളി​ൽ മി​ക​ച്ച വി​ജ​യ​നി​ല​വാ​ര​ത്തി​ൽ 21 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മൗ​ലാ​ന ഐ​വി​എ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി മൗ​ലാ​ന ഫാ​ർ​മ​സി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ ചി​ത്ര​പ്ര​ദ​ർ​ശ​നം ആ​ശു​പ​ത്രി മെ​ഡി​ ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ.​എ. സീ​തി, സീ​നി​യ​ർ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​കൊ​ച്ചു നാ​രാ​യ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ സീ​നി​യ​ർ എം​ബ്ര​യോ​ള​ജി​സ്റ്റ് ഡോ.​ ര​ജി​ത​യെ അ​നു​മോ​ദി​ച്ചു. ഡോ.​പ​വി​ത്ര, ഡോ.​ ശ​ശി​ധ​ര​ൻ, ഡോ​ക്ട​ർ​മാ​രാ​യ ഡോ.​ ആ​ഷ്ന അ​സീ​സ്, ഡോ.​ രേ​വ​തി മു​രു​ക​വേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് മൗ​ലാ​ന ഐ​വി​എ​ഫി​ൽ 27 മു​ത​ൽ ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന സൗ​ജ​ന്യ വ​ന്ധ്യ​താ നി​വാ​ര​ണ ചി​കി​ത്സ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.പ​രി​പാ​ടി​ക​ൾ​ക്ക് ജ​യ​പ്ര​കാ​ശ്, ഫൈ​സ​ൽ, അ​ർ​ജു​ൻ, നൗ​ഫ​ൽ, സ​ന്തോ​ഷ്, ഹ​ർ​ഷാ​ദാ​സ്, ഷാ​ഹി​ദ, റീ​ന, ലി​ൻ​ജു, കൃ​ഷ്ണ​ജ, വി​നീ​ത, സ​ന്തോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up