x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ​പു​ര​ത്ത് വി​ല​ക്ക് ലം​ഘി​ച്ച് വീ​ണ്ടും പാ​റ​ക്ക​ട​ത്ത്

വെബ് ഡെസ്ക്
Published: July 26, 2026 04:53 AM IST | Updated: July 26, 2026 04:53 AM IST

പാറമട

നി​ല​മ്പൂ​ര്‍: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശം ലം​ഘി​ച്ച് ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​ജ​യ​പു​രം-​അ​ള​ക്ക​ലി​ല്‍ അ​ന​ധി​കൃ​ത ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍നി​ന്ന് വീ​ണ്ടും പാ​റ ക​ട​ത്തു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യെത്തു​ട​ര്‍​ന്ന് പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി പ്ര​വ​ര്‍​ത്ത​നം ത​ട​യു​ക​യും ക​ല്ലു​ക​ള്‍ ക​ട​ത്ത​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് അ​വ​ഗ​ണി​ച്ച് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വ​ന്‍​തോ​തി​ല്‍ പാ​റ വാ​ഹ​ന​ങ്ങ​ളി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

റ​വ​ന്യു മ​ന്ത്രി​യു​ടെ ജി​ല്ല​യി​ലാ​ണ് ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത അ​ന​ധി​കൃ​ത ക​രി​ങ്ക​ല്‍ ക്വാ​റി​ക​ളു​ടെ തോ​ന്നും​വി​ധ​മു​ള്ള പ്ര​വ​ര്‍​ത്ത​നം. സം​ഭ​വ​ത്തി​ല്‍ റ​വ​ന്യു മ​ന്ത്രി​ക്കും ജി​ല്ലാ ക​ല​ക്ട​ര്‍​ക്കും പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.

ക​ന​ത്ത മ​ഴ​യെത്തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ അം​ഗീ​കൃ​ത ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പോ​ലും ക​ല​ക്‌ട​ര്‍ വി​ല​ക്കി​യി​രി​ക്കു​മ്പോ​ഴാ​ണ് ഈ ​അ​ന​ധി​കൃ​ത ഖ​ന​നം. 2018, 2019 പ്ര​ള​യ​ങ്ങ​ളി​ല്‍ വ​ലി​യ തോ​തി​ല്‍ മ​ണ്ണി​ടി​ച്ചി​ലും ഭൂ​മി​യി​ല്‍ വി​ള്ള​ലു​മു​ണ്ടാ​യ ഇ​വി​ടെ ഖ​ന​നം ന​ട​ത്തു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ് റി​പ്പോ​ര്‍​ട്ടു​മു​ണ്ട്.

ചി​ല റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ്രാ​ദേ​ശി​ക രാ​ഷ‌്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും ഒ​ത്താ​ശ​യോ​ടെ​യാ​ണ് അ​ന​ധി​കൃ​ത ഖ​ന​ന​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​മ്പാ​ടം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ജ​യ​പു​രം, അ​ള​ക്ക​ല്‍ ഭാ​ഗ​ത്താ​ണ് അ​ന​ധി​കൃ​ത ക​രി​ങ്ക​ല്‍ ക്വാ​റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് മു​ന്‍​പ് ഇ​വി​ടെനി​ന്നു വ​ലി​യ തോ​തി​ല്‍ ക​രി​ങ്ക​ല്‍ പൊ​ട്ടി​ച്ച് ക​ട​ത്തി​യ​ത് ദീ​പി​ക വാ​ര്‍​ത്ത​യാ​ക്കി​യ​തോ​ടെ റ​വ​ന്യൂ വ​കു​പ്പ് ഇ​ട​പ്പെ​ട്ട് പ്ര​വൃ​ത്തി നി​ര്‍​ത്തിവയ്പ്പി​ച്ചി​രു​ന്നു.

ഇ​പ്പോ​ള്‍ സ്ഥ​ലം ഉ​ട​മ​യു​ടെ അ​നു​മ​തി​യോ​ടെ പു​തി​യആ​ളു​ക​ളാ​ണ് ക​രി​ങ്ക​ല്‍ പൊ​ട്ടി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​ത്. 2018-2019 സമയത്തെ പ്ര​ള​യ​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​വു​ക​യും ഈ ​ഭാ​ഗ​ത്ത് ഭൂ​മി​യി​ല്‍ വി​ള്ള​ല്‍ ഉ​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​വി​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​ത് വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ജി​യോ​ള​ജി വ​കു​പ്പ് റി​പ്പോ​ര്‍​ട്ടും ന​ല്‍​കി​യി​രു​ന്നു.

Tags : NattuVishasham DistrictNews

Recent News

Corehub Up