നഗരസഭാ ചെയർപേഴ്സണ് വല്ലാഞ്ചിറ അബ്ദുൾ മജീദും സന്ദർശിച്ചപ്പോൾ.
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിലേക്കുള്ള പ്രധാന റോഡ് വീതികൂട്ടി നവീകരിക്കുന്നതിനുള്ള പ്രവൃത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന സ്ഥലം അഡ്വ. എം. റഹ്മത്തുള്ള എംഎൽഎ, നഗരസഭാ ചെയർപേഴ്സണ് വല്ലാഞ്ചിറ അബ്ദുൾ മജീദ് എന്നിവർ സന്ദർശിച്ചു. മതിൽ പൊളിച്ചതിന് ശേഷം ഡ്രൈനേജ് നിർമാണ പ്രവൃത്തി ആരംഭിക്കും. നിലവിലുള്ള റോഡ് കോണ്ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയും പദ്ധതിയിലുണ്ട്. റോഡ് വീതിയില്ലാത്തത് പലപ്പോഴും ആംബുലൻസ് അടക്കുമുള്ള വാഹനങ്ങൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.എൻ. അനൂപ്, പിആർഒ പി. അയ്യൂബ് റഹ്മാൻ, കരാർ കന്പനി പ്രതിനിധി അക്ബർ എന്നിവർ സംബന്ധിച്ചു.
Tags : NattuVishasham DistrictNews