x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​മൂ​ളി​യി​ൽ സ​ർ​വമ​ത പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 26, 2026 04:48 AM IST | Updated: July 26, 2026 04:48 AM IST

സ​ർ​വമ​ത പ്രാ​ർ​ഥ​ന.

എ​ട​ക്ക​ര: മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ല​ഹ​രിവി​രു​ദ്ധ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്രൈ​സ്റ്റ് കിം​ഗ് ഹൈ​സ്കൂ​ൾ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​മൂ​ളി ടൗ​ണി​ൽ സ​ർ​വമ​ത പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ചു.

രാ​വി​ലെ 8.30ന് ​ആ​രം​ഭി​ച്ച പ്രാ​ർ​ഥ​ന​യി​ൽ വി​വി​ധ മ​ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​ക​ളും സ​മാ​ധാ​ന സ​ന്ദേ​ശ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​അ​നൂ​പ് കോ​ച്ചേ​രി ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി.​ജെ. റോ​ബി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജൂ​ഡി തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ ഗീ​തു, ലി​ബി​ന, ജി​ന്‍റി​ഷ, സി​സ്റ്റ​ർ ലി​ൻ​സി, ഡി​ൽ​ന, ഷാ​നി, നൈ​സ് മോ​ൾ, ജ​സ്ന, മി​ന്‍റു, ബ്ലെ​സി, മു​ജീ​ബ്, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, സ്കൗ​ട്ട് ഗൈ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : NattuVishasham DistrictNews

Recent News

Corehub Up