x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​ദ​വി​യേ​ക്കാ​ൾ വ​ലു​ത് രാ​ജ്യ​വും യു​വാ​ക്ക​ളും; ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി​യി​ൽ പ്ര​തി​ക​രി​ച്ച് അ​മി​ത് ഷാ

വെബ് ഡെസ്ക്
Published: July 26, 2026 04:31 AM IST | Updated: July 26, 2026 04:31 AM IST

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ

 

​ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ്ഥാ​നം ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഏ​തൊ​രു പ​ദ​വി​യേ​ക്കാ​ളും ഉ​പ​രി​യാ​യി രാ​ജ്യ​വും യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ്ര​ധാ​ന​മെ​ന്നും, ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ഈ ​ത​ത്ത്വ​മാ​ണ് തെ​ളി​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ വി​കാ​ര​ങ്ങ​ളെ മാ​നി​ക്കു​ന്നു​ണ്ടെ​ന്നും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കെ​തി​രെ ആ​വ​ശ്യ​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ കു​റ്റ​ക്കാ​രാ​യ​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വീ​ക​രി​ച്ച തീ​രു​മാ​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും, നീ​റ്റ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൂ​ർ​ണ നീ​തി ഉ​റ​പ്പാ​ക്കാ​ൻ ഈ ​ന​ട​പ​ടി​ക​ൾ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്ന നി​ല​യി​ലു​ള്ള ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ സേ​വ​ന​ങ്ങ​ളെ​യും അ​മി​ത് ഷാ ​പ്ര​ശം​സി​ച്ചു. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്ക​ൽ, മാ​തൃ​ഭാ​ഷ​ക​ളി​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ, പി​എം ശ്രീ ​സ്കൂ​ളു​ക​ളു​ടെ വി​പു​ലീ​ക​ര​ണം, ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം, നൈ​പു​ണ്യ വി​ക​സ​നം, വ്യ​വ​സാ​യ-​അ​ക്കാ​ദ​മി​ക് ഏ​കോ​പ​നം എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​ധാ​ൻ വ​ലി​യ പ​ങ്കു​വ​ഹി​ച്ച​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ​രീ​ക്ഷാ സ​മ്പ്ര​ദാ​യം കൂ​ടു​ത​ൽ ഉ​ൾ​ക്കൊ​ള്ളു​ന്ന​തും വി​ദ്യാ​ർ​ഥി​കേ​ന്ദ്രീ​കൃ​ത​വു​മാ​ക്കാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ച്ചു​വെ​ന്നും ഇ​ന്ത്യ​യെ വി​ക​സി​ത രാ​ഷ്ട്ര​മാ​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ തെ​ളി​വാ​ണ് ഭ​ര​ണ​കാ​ല​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : union home minister amit shah reacts Dharmendra Pradhan resignation

Recent News

Corehub Up