x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​ വേ​ട്ട വ്യാപകം ; കു​ഴി​ച്ചു​ മൂ​ടാ​ൻ വേണം; ഫണ്ടും സ്ഥലവും

വെബ് ഡെസ്ക്
Published: July 26, 2026 04:54 AM IST | Updated: July 26, 2026 04:54 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ഗ്രാ​മീ​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ഷി​ക്കും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും ഒ​രു​പോ​ലെ ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വ​ക​വ​രു​ത്ത​ല്‍ തു​ട​രു​ന്നു. വ​നം​വ​കു​പ്പി​​ന്‍റെ​യുംം വി​വി​ധ ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​ണ​ക്കും റി​പ്പോ​ര്‍​ട്ടു​ക​ളും പ്ര​കാ​രം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 5000-ത്തി​ല​ധി​കം കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് എം​പാ​ന​ല്‍​ഡ് ഷൂ​ട്ട​ര്‍​മാ​ര്‍ വേ​ട്ട​യാ​ടി വെ​ടി​വച്ചു​കൊ​ന്ന​ത്.

എ​ന്നാ​ല്‍ വെ​ടി​വെ​ച്ചു​കൊ​ല്ലു​ന്ന പ​ന്നി​ക​ളെ കു​ഴി​ച്ചു​മൂ​ടാ​ന്‍ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ലെ പ്ര​തി​സ​ന്ധി മ​ന്ത്രി​മാ​രെ ബോ​ധ്യ​പ്പെ​ടു​ത്തി കാ​ത്തി​രി​ക്കു​ക​യാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്‍​മാ​ര്‍. മ​ല​യോ​ര​മേ​ഖ​ല​കി​ല്‍ വ്യാ​പ​ക പ​ന്നി​വേ​ട്ട തു​ട​രു​ന്ന​തി​നാ​ല്‍ ഇ​വ​യു​ടെ ജ​ഡം വ​ന​ത്തി​ല്‍ കു​ഴി​ച്ചു​മൂ​ടാ​നാ​ണ് അ​നു​മ​തി തേ​ടി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് പ്ര​കാ​രം ത​ദ്ദേ​ശ ഭ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ര്‍​ക്ക് ഓ​ണ​റ​റി വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ പ​ദ​വി ന​ല്‍​കി​യ​തോ​ടെ​യാ​ണ് പ​ന്നി​വേ​ട്ട​യ്ക്ക് വേ​ഗ​ത കൂ​ടി​യ​ത്.

നി​ല​മ്പൂ​ര്‍, ഏ​റ​നാ​ട്, വ​ണ്ടൂ​ര്‍, പെ​രി​ന്ത​ല്‍​മ​ണ്ണ, കൊ​ണ്ടോ​ട്ടി താ​ലൂ​ക്കു​ക​ളി​ലെ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ന്നി​ക​ളെ വെ​ടി​വച്ചു​കൊ​ന്ന​ത്.ജി​ല്ല​യി​ലൊ​ട്ടാ​കെ തോ​ക്ക് ലൈ​സ​ന്‍​സു​ള്ള 70ല​ധി​കം എം​പാ​ന​ല്‍​ഡ് ഷൂ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. മ​ര​ച്ചീ​നി, വാ​ഴ, തെ​ങ്ങ്, നെ​ല്ല്, ചേ​മ്പ് തു​ട​ങ്ങി ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ പ്ര​ധാ​ന വി​ള​ക​ളെ​ല്ലാം ത​ന്നെ പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്.

ഇ​തി​നു പു​റ​മേ, രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ റോ​ഡി​ലേ​ക്ക് ചാ​ടു​ന്ന പ​ന്നി​ക​ള്‍ മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യും മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് വെ​ടി​വച്ചു​കൊ​ല്ലു​ന്ന പ​ന്നി​ക​ളു​ടെ ജ​ഡം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മ​ഹ​സ​ര്‍ ത​യാ​റാ​ക്കി കു​ഴി​ച്ചു​മൂ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

പ​ന്നി​ക​ളെ വെ​ടി​വയ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ല​ളി​ത​മാ​ക്കി​യ​ത് കൃ​ഷി​നാ​ശം ഒ​രു​പ​രി​ധി വ​രെ കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.എ​ന്നാ​ല്‍ കൊ​ന്നൊ​ടു​ക്കു​ന്ന പ​ന്നി​ക​ളു​ടെ സം​സ്‌​കാ​രച്ചെ​ല​വു​ക​ള്‍​ക്കു​ള്ള ഫ​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കൂ​ടു​ത​ല്‍ ഷൂ​ട്ട​ര്‍​മാ​രെ പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Tags : NattuVishasham DistrictNews

Recent News

Corehub Up