ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.
എടക്കര: വന്യമൃഗശല്യം തടയാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് കേരള കർഷക സംഘം എടക്കര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കാടിറങ്ങുന്ന വന്യമൃഗങ്ങളെ തടയാൻ കർശന നടപടി സ്വീകരിച്ച് കർഷകർക്ക് കൃഷി ചെയ്യാൻ അവസരം ഒരുക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം മൂത്തേടം മരംവെട്ടിച്ചാൽ ജി. കൃഷ്ണപിള്ള നഗറിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മാതൃക കർഷകരെ ആദരിക്കൽ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. അബ്ദുള്ള നവാസ് ഉദ്ഘാടനം ചെയ്തു. ഇ.എ. മാർക്കോസ്, അനൂപ് കെ. ഏബ്രഹാം, എ.ടി. റെജി, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. അബ്ദുള്ള നവാസ്, ടി. രവീന്ദ്രൻ, പി. ഷെബീർ, കെ. ദേവിക്കുട്ടി, എം. സുകുമാരൻ, എ.പി. അനിൽ, സി.എ. ചന്ദ്രൻ, യു. ഗിരീഷ് കുമാർ, എ. അനസ്, ഡാനിഷ് അബ്ദുള്ള, ഷീബ ഹസൻ, അഖില ദിനേശ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഇ.എ. മാർക്കോസ് (പ്രസിഡന്റ്), ഷൈനി പാലക്കുഴി, അനൂപ് കെ. ഏബ്രഹാം (വൈസ് പ്രസിഡന്റ്), വി.കെ. ഷാനവാസ് (സെക്രട്ടറി), പി.എൻ. അജയകുമാർ, വി. വിനയചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), എം.ഡി. ജോസ്കുട്ടി (ട്രഷറർ).
Tags : NattuVishasham DistrictNews