x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഗോദി മീഡിയ’ ഇഴഞ്ഞു; നവമാധ്യമങ്ങൾ ജ്വലിച്ചു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: July 26, 2026 02:16 AM IST | Updated: July 26, 2026 02:27 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ല ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും മു​​​ഖം​​​തി​​​രി​​​ച്ച പ്ര​​​തി​​​ഷേ​​​ധം ജ​​​ന​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത് വ​​​ൻ വി​​​ജ​​​യ​​​മാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നി​​​ൽ ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ഉ​​​ജ്വ​​​ല പ്ര​​​ക​​​ട​​​നം.

ഡി​​​ജി​​​റ്റ​​​ൽ യു​​​ഗ​​​ത്തി​​​ൽ "ഗോ​​​ദി മീ​​​ഡി​​​യ’എ​​​ന്ന് ആ​​​ക്ഷേ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന പ​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളും സ​​​മ​​​ര​​​ത്തോ​​​ട് അ​​​ക​​​ലം പാ​​​ലി​​​ച്ച​​​പ്പോ​​​ൾ ന​​​വ​​​യു​​​ഗ​​​ത്തി​​​ലെ ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും സ്വ​​​ത​​​ന്ത്ര-​​​നി​​​ഷ്പ​​​ക്ഷ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​മാ​​​ണ് ജ​​​ന​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ സ​​​മ​​​ര​​​ജ്വാ​​​ല അ​​​ണ​​​യാ​​​തെ കാ​​​ത്ത​​​ത്.

വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ദി​​​നം മു​​​ത​​​ൽ കൈ​​​യി​​​ൽ മൊ​​​ബൈ​​​ലു​​​ക​​​ളു​​​മേ​​​ന്തി നൂ​​​റി​​​ലേ​​​റെ സ്വ​​​ത​​​ന്ത്ര മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ ഓ​​​രോ അ​​​പ്ഡേ​​​റ്റും വ​​​ഴി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ജ​​​ന​​​രോ​​​ഷ​​​ത്തി​​​ന്‍റെ തി​​​രി കെ​​​ടാ​​​തെ കാ​​​ത്ത​​​ത്.

ഡ​​​ൽ​​​ഹി​​​യെ കു​​​ലു​​​ക്കി​​​യ ജൂ​​​ലൈ 20ലെ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ് മാ​​​ർ​​​ച്ച് പ​​​ല ദേ​​​ശീ​​​യ ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ലു​​​ക​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​തു​​​പോ​​​ലു​​​മി​​​ല്ല. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക യു​​​ക്തി​​​യാ​​​ണ് ഇ​​​വി​​​ടെ ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്.

എ​​​ന്നാ​​​ൽ, മൊ​​​ബൈ​​​ലി​​​ലെ ഒ​​​രൊ​​​റ്റ ഇ​​​ൻ​​​സ്റ്റ​​​ഗ്രാം, ഫേ​​​സ്ബു​​​ക്ക് ലൈ​​​വി​​​ൽ കു​​​റ​​​ഞ്ഞ​​​ത് പ​​​തി​​​നാ​​​യി​​​രം പേ​​​രെ​​​യെ​​​ങ്കി​​​ലും ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ്ക്രീ​​​നു​​​ക​​​ളി​​​ലൂ​​​ടെ ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​​ലെ​​​ത്തി​​​ച്ചി​​​രു​​​ന്നു. ഒ​​​ട്ടേ​​​റെ പു​​​തു​​​മ​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ഡി​​​ജി​​​റ്റ​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ലെ ഓ​​​രോ പു​​​തു​​​മ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വൈ​​​റ​​​ലാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രെ​​​യും വി​​​മ​​​ർ​​​ശി​​​ക്കാ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ മ​​​ടി​​​ച്ചു​​​നി​​​ന്ന​​​പ്പോ​​​ൾ സ​​​ർ​​​ഗാ​​​ത്മ​​​ക​​​മാ​​​യ മീ​​​മു​​​ക​​​ളി​​​ലൂ​​​ടെ​​​യും വീ​​​ഡി​​​യോ​​​ക​​​ളി​​​ലൂ​​​ടെ​​​യും ന്യൂ​​​ജെ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ കാ​​​വ​​​ൽ​​​ക്കാ​​​രെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന അ​​​ധി​​​കാ​​​രി​​​കളെയും അ​​​വ​​​രു​​​ടെ വൈ​​​താ​​​ളി​​​ക​​​രെയും ധൈ​​​ര്യ​​​പൂ​​​ർ​​​വം പ​​​രി​​​ഹ​​​സി​​​ച്ചു.

പാ​​​ർ​​​ല​​​മെ​​​ന്‍റ് മാ​​​ർ​​​ച്ചി​​​ലെ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ പ​​​ല പ​​​ത്ര​​​ങ്ങ​​​ളു​​​ടെ​​​യും ടെ​​​ലി​​​വി​​​ഷ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും ക​​​ണ്ണി​​​ലു​​​ട​​​ക്കാ​​​തെ​​​യാ​​​യ​​​പ്പോ​​​ൾ മൊ​​​ബൈ​​​ലു​​​ക​​​ളു​​​മാ​​​യി നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രും ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​ണ് ന​​​ര​​​നാ​​​യാ​​​ട്ട് ലോ​​​ക​​​ത്തെ അ​​​റി​​​യി​​​ച്ച​​​ത്.

മാ​​​റു​​​ന്ന ലോ​​​ക​​​ത്തി​​​ൽ സ​​​ത്യ​​​ത്തി​​​നു​​​ നേ​​​രേ മു​​​ഖം തി​​​രി​​​ച്ചാ​​​ലും ജ​​​നം ക​​​ണ്ണാ​​​ടി​​​യാ​​​കു​​​മെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വുകൂ​​​ടി​​​യാ​​​ണ് രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ഡി​​​ജി​​​റ്റ​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ വി​​​ജ​​​യം.

Tags : Godi Media collapsed Newmedia Exploded Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up