യാനിക് സിന്നർ, നോവാക് ജോക്കോവിച്ച്
മോണ്ട്രിയൽ: നാഷണൽ ബാങ്ക് ഓപ്പണിൽ പുരുഷ ടെന്നീസിലെ വന്പൻ പോരാട്ടങ്ങൾ ഇത്തവണ ഉണ്ടാകില്ല.
ലോക ഒന്നാം നന്പർ താരമായ യാനിക് സിന്നറും 24 തവണ ഗ്രാൻഡ് സ്ലാം കിരീടം നേടിയ നോവാക് ജോക്കോവിച്ചും നാഷണൽ ബാങ്ക് ഓപ്പണിൽ നിന്ന് പിന്മാറി.
കൂടാതെ കാർലോസ് അൽകാരാസ് പട്ടികയിൽ ഉൾപ്പെട്ടിരുന്നുമില്ല. ഇതോടെ ഏറ്റവും ശ്രദ്ധേയരായ മൂന്ന് താരങ്ങളുടെ സാന്നിധ്യം ടൂർണമെന്റിന് നഷ്ടമാകും.
ഓഗസ്റ്റ് ഒന്നിനാണ് എടിപി മാസ്റ്റേഴ്സ് 1000 ടൂർണമെന്റ് ആരംഭിക്കുന്നത്.
Tags : Sinner Djokovic withdraw Sports Tennis NationalBankOpen