ഡിവൈഎസ്പി എം.പി. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ വോളണ്ടിയർമാർ സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു."ഇന്ന് നിങ്ങൾ നൽകുന്ന കരുതൽ, നാളെ ആരുടെയോ പ്രതീക്ഷയായിരിക്കും, കരുതടെ കൈകോർക്കാം' എന്ന വിഷയം ആസ്പദമാക്കിയുള്ള കൂട്ടായ്മ ശ്രദ്ധേയമായി.സ്നേഹക്കൂട്ടായ്മ പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഉമ്മർ അറയ്ക്കൽ അധ്യക്ഷത വഹിച്ചു.ഡോ. പി. ശശിധരൻ, നൗഷാദ് അങ്ങാടിപ്പുറം, ഫാറൂക്ക് പട്ടിക്കാട്, നദീറ ഹമീദ്, പി.പി. സൈതലവി, പി.പി. അബൂബക്കർ, സൈതലവി തിരൂർക്കാട്, സന ഷെറിൻ, മാനുപ്പ കുറ്റീരി എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews