x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്പ​ത്തി​ക ഇ​ട​പാ​ട്; അ​ധ്യാ​പി​ക പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: July 26, 2026 03:47 AM IST | Updated: July 26, 2026 03:47 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല്‍ ല​ഹ​രി വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യ അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍. കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി കാ​വ്യ​യാ​ണ് പി​ടി​യി​ലാ​യ​ത്. ‌‌

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് കാ​വ്യ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ​ട​ക​ര​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു അ​ധ്യാ​പി​ക​യും പി​ടി​യി​ലാ​യി​രു​ന്നു. കീ​ര്‍​ത്ത​ന എ​ന്ന അ​ധ്യാ​പി​ക​യാ​ണ് പി​ടി​യി​ലാ​യി​രു​ന്ന​ത്.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ കാ​വ്യ​യു​ടെ പ​ങ്കും പു​റ​ത്തു​വ​രു​ന്ന​ത്. ല​ഹ​രി ഇ​ട​പാ​ടി​ല്‍ ഇ​വ​ര്‍ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല പ​ക​രം അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

കാ​വ്യ​യു​ടേ​യും കീ​ര്‍​ത്ത​ന​യു​ടേ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ല​ഹ​രി ഇ​ട​പാ​ടി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. കാ​വ്യ​യെ പോ​ലീ​സ് കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

Tags : teacher arrest finnacial transaction drug sales police

Recent News

Corehub Up