x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വളർച്ചയും ഇടർച്ചയും; ചോദ്യപേപ്പർ ചോർച്ചയിൽ

വെബ്ഡെസ്ക്
Published: July 26, 2026 01:57 AM IST | Updated: July 26, 2026 01:59 AM IST

ധ​​ർ​​മേ​​ന്ദ്ര​​ പ്ര​​ധാ​​ൻ

ന്യൂ​​ഡ​​ൽ​​ഹി: ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യി​​ൽ വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി​​ക്ക​​സേ​​ര ന​​ഷ്ട​​മാ​​യ ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ൻ എ​​ന്ന രാ​​ഷ്‌​​ട്രീ​​യ​​നേ​​താ​​വി​​ന്‍റെ വ​​ള​​ർ​​ച്ച​​യ്ക്കു കാ​​ര​​ണ​​മാ​​യ​​തു മ​​റ്റൊ​​രു ചോ​​ദ്യേ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച.

മൂ​​ന്നു പ​​തി​​റ്റാ​​ണ്ട് മു​​ന്പ് ഒ​​ഡീ​​ഷ​​യി​​ൽ ജെ.​​ബി. പ​​ട്നാ​​യി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള കോ​​ൺ​​ഗ്ര​​സ് ഭ​​ര​​ണ​​കാ​​ല​​ത്തു​​ണ്ടാ​​യ ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ചയ്ക്കെ​​തി​​രേ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​ണി​​നി​​ര​​ത്തി​​യു​​ള്ള പ്ര​​ക്ഷോ​​ഭ​​ത്തി​​ലൂ​​ടെ​​യാ​​ണ് ധ​​ർ​​മേ​​ന്ദ്ര​​ പ്ര​​ധാ​​ൻ ശ്ര​​ദ്ധാ​​കേ​​ന്ദ്ര​​മാ​​യ​​ത്.

എ​​ബി​​വി​​പി ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി​​യെ​​ന്ന നി​​ല​​യി​​ൽ സ​​മ​​ര​​ത്തി​​നി​​ടെ പോ​​ലീ​​സി​​ന്‍റെ ക്രൂ​​ര​​മ​​ർ​​ദന​​ത്തി​​നു വി​​ധേ​​യ​​മാ​​യെ​​ങ്കി​​ലും ധ​​ർ​​മേ​​ന്ദ്ര​​ പ്ര​​ധാ​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ​​വ​​ള​​ർ​​ച്ച ഇ​​തോ​​ടെ അ​​തി​​വേ​​ഗ​​ത്തി​​ലാ​​യി. ഒ​​ടു​​വി​​ൽ ഡ​​ൽ​​ഹി​​യി​​ൽ പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ ന​​യി​​ച്ച പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ ക​​സേ​​ര ന​​ഷ്ട​​മാ​​യ​​തി​​നു​​കാ​​ര​​ണ​​മാ​​യ​​തും ചോ​​ദ്യ​​പേ​​പ്പ​​ർ​​ചോ​​ർ​​ച്ച ത​​ന്നെ.

വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി​​സ്ഥാ​​നം ന​​ഷ്ട​​മാ​​യെ​​ങ്കി​​ലും ബി​​​ജെ​​​പി കേ​​​ന്ദ്ര​​​ നേ​​​തൃ​​​ത്വ​​​ത്തി​​​ലെ നി​​​ര്‍ണാ​​​യ​​​ക ശ​​​ക്തി​​​യാ​​​യി ധ​​ർ​​മേ​​ന്ദ്ര​​പ ്ര​​ധാ​​ൻ തു​​ട​​രു​​മെ​​ന്നു​​തന്നെ​​യാ​​ണ് ക​​രു​​തേ​​ണ്ട​​ത്. കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​മി​​ത് ഷാ​​യു​​മാ​​യു​​ള്ള അ​​ടു​​പ്പ​​​മാ​​ണ് പ്ര​​​ധാ​​​ന്‍റെ പ്ര​​ധാ​​ന​​ ശ​​ക്തി. ഇ​​തോ​​ടൊ​​പ്പം അ​​സാ​​ധാ​​ര​​ണ​​മാ​​യ സം​​​ഘാ​​​ട​​​കവൈ​​​ഭ​​​വ​​വും ചു​​​രു​​​ങ്ങി​​​യ വ​​​ര്‍ഷ​​​ങ്ങ​​​ള്‍കൊ​​ണ്ട് ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലെ ശ്ര​​​ദ്ധേ​​​യ​​​മു​​​ഖ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ക്കി ധ​​​ര്‍മേ​​​ന്ദ്ര​​​ പ്ര​​​ധാ​​നെ മാ​​റ്റി. ദേ​​​ശീ​​​യ രാ​​​ഷ് ട്രീ​​​യ​​​ത്തി​​​ലൂ​​​ടെ രാ​​​ജ്യം​​​മു​​​ഴു​​​വ​​​ന്‍ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ട ഒ​​ഡീ​​ഷ​​യി​​ൽ നി​​ന്നു​​ള്ള ചു​​​രു​​​ക്കം നേ​​​താ​​​ക്ക​​​ളി​​​ലൊ​​​ള്‍കൂ​​​ടി​​​യാ​​​ണ് ഇദ്ദേഹം.

1969 ജു​​​ണ്‍ 26ന് ​​​അം​​​ഗു​​​ല്‍ ജി​​​ല്ല​​​യി​​​ലെ ത​​​ല്‍ച്ച​​​റി​​​ലാ​​​ണ് ജ​​​ന​​​നം. കു​​​ട്ടി​​​ക്കാ​​​ലം മു​​​ത​​​ലേ ആ​​​ര്‍എ​​​സ്എ​​​സ് ശാ​​​ഖ​​​ക​​​ളി​​​ലെ സ​​​ജീ​​​വ​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു. അ​​​ച്ഛ​​​ന്‍ ദേ​​​വ​​​ന്ദ്ര പ്ര​​​ധാ​​​ന്‍ ഡോ​​​ക്ട​​​റും ഒ​​​ഡീഷ​​​യി​​​ലെ മു​​​തി​​​ര്‍ന്ന ബി​​​ജെ​​​പി നേ​​​താ​​വും. എ​​​ബി വാ​​​ജ്‌​​​പേ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലും ദേ​​വേ​​ന്ദ്ര​​പ്ര​​ധാ​​ൻ അം​​ഗ​​മാ​​യി​​ട്ടു​​ണ്ട്.
ത​​​ല്‍ച്ച​​​റി​​​ലെ കോ​​​ള​​​ജി​​​ല്‍ ഹ​​​യ​​​ര്‍സെ​​​ക്ക​​​ന്‍ഡ​​​റി പ​​​ഠ​​​ന​​​കാ​​​ല​​​ത്ത് എ​​​ബി​​​വി​​​പി​​​യി​​​ലൂ​​​ടെ​ സ​​ജീ​​വ​​രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ എ​​ത്തു​​ന്ന​​ത് കു​​ടും​​ബ​​ത്തി​​ന്‍റെ പി​​ന്തു​​ണ​​യോ​​ടെ​​ത​​ന്നെ​​യാ​​ണ്. 1993 ല്‍ ​​​എ​​​ബി​​​വി​​​പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യും ര​​​ണ്ടു​​​വ​​​ര്‍ഷ​​​ത്തി​​​നു​​​ശേ​​​ഷം ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി.

ഭുവ​​​നേ​​​ശ്വ​​​റി​​​ലെ ഉ​​​ത്ക​​​ല്‍ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍നി​​​ന്ന് ന​​​ര​​​വം​​​ശ​​​ശാ​​​സ്ത്ര​​​ത്തി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​യ അ​​ദ്ദേ​​ഹം 1998 ലാ​​​ണ് ബി​​​ജെ​​​പി അം​​ഗ​​ത്വം നേ​​ടി​​യ​​ത്. പി​​റ്റേ​​വ​​ർ​​ഷം പ​​​ല്ല​​​ഹാ​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ൽനി​​​ന്ന് ആ​​​ദ്യം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി. അ​​​ത്ത​​​വ​​​ണ മി​​​ക​​​ച്ച നി​​​യ​​​മ​​​സ​​​ഭാ സാ​​​മാ​​​ജി​​​ക​​​നു​​​ള്ള ഉ​​​ത്ക​​​ൽ​​​മ​​​ണി ഗോ​​​പ​​​ബ​​​ന്ധു പ്ര​​​തി​​​ഭാ പു​​​ര​​​സ്കാ​​​ര​​​വും നേ​​​ടി.

യു​​​വ​​​മോ​​​ര്‍ച്ച നേ​​​താ​​​വ് എ​​​ന്ന നി​​​ല​​​യി​​​ലും അ​​​തി​​​വേ​​​ഗ വ​​​ള​​​ര്‍ച്ച​​​യാ​​​യി​​​രു​​​ന്നു. 2002ല്‍ ​​​യു​​​വ​​​മോ​​​ര്‍ച്ച ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ ധ​​ർ​​മേ​​ന്ദ്ര​​പ്ര​​ധാ​​ൻ ര​​​ണ്ടു​​​വ​​​ര്‍ഷ​​​ത്തി​​​നു​​​ശേ​​​ഷം ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. 2004ല്‍ ​​​ന​​​ട​​​ന്ന ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ദി​​​യോ​​​ഗ​​​ഢ് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്ന് വി​​​ജ​​​യി​​​ച്ച​​​തോ​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​കേ​​​ന്ദ്രം ഡ​​​ല്‍ഹി​​​യാ​​​യി. 2012ല്‍ ​​​ബി​​​ഹാ​​​റി​​​ല്‍നി​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​യി​​ലെ​​ത്തി​​യപ്ര​​ധാ​​ൻ ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ആ​​ദ്യ​​സ​​ർ​​ക്കാ​​രി​​ൽ പെ​​ട്രോ​​ളി​​യം മ​​ന്ത്രി​​യാ​​യി.

ഉ​​​ജ്വല പ​​​ദ്ധ​​​തി​ ഉ​​ൾ​​പ്പെ​​ടെ രൂ​​പ​​ക​​ല്പ​​ന ചെ​​യ്ത് ശ്ര​​ദ്ധി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്തു. 2018ല്‍ ​​​മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ല്‍നി​​​ന്ന് വീ​​​ണ്ടും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും മോ​​​ദി​​​യു​​​ടെ ര​​​ണ്ടാം​​​ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലും എ​​ത്തി. 2021 ലാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​യാ​​യ​​ത്. മോ​​​ദി​​​യു​​​ടെ മൂ​​​ന്നാം ഊ​​​ഴ​​​ത്തി​​​ലും വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ തു​​ട​​ർ​​ന്നു. രാ​​ജ്യ​​സ​​ഭാ​​ കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​യ​​തോ​​ടെ 15 വ​​​ര്‍ഷ​​​ത്തി​​​നു​​​ശേ​​​ഷം 2024ലെ ​​പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജ​​ന​​വി​​ധി തേ​​ടി. സം​​​ബ​​​ല്‍പുരി​​ൽനി​​ന്ന് വി​​ജ​​യി​​ക്കു​​ക​​യും ചെ​​യ്തു.

വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി എ​​​ന്ന​​​തി​​​നേ​​​ക്കാ​​​ള്‍ രാ​​​ഷ്‌ട്രീ​​​യ​​​നേ​​​താ​​​വെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ​​് പ്രധാൻ കൂ​​​ടു​​​ത​​​ല്‍ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള വി​​​മ​​​ര്‍ശ​​​ന​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ക​​​യും പി​​​എം​​​ശ്രീ ഉ​​​ള്‍പ്പെ​​​ടെയുള്ള പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​വു​​​ക​​​യും ചെ​​​യ്ത് മോ​​ദി-​​ഷാ സ​​ഖ്യ​​ത്തി​​ന്‍റെ വി​​ശ്വ​​സ്ത നാ​​യി.

ഇ​​തു​​വ​​ഴി ബി​​​ജെ​​​പി ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​യി ഇ​​ട​​യു​​ന്ന​​തി​​നും ധ​​ർ​​മേ​​ന്ദ്ര​​പ്ര​​ധാ​​ൻ മ​​ടി​​കാ​​ണി​​ച്ചി​​ല്ല. വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​​ര്‍എ​​​സ്എ​​​സി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ല്‍ വ​​​ര്‍ധി​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​ളി​​ലും ധ​​ർ​​മേ​​ന്ദ്ര​​പ്ര​​ധാ​​ൻ കു​​ലു​​ങ്ങി​​യി​​ല്ല. ഇ​​​തി​​​നെ​​​ല്ലാം ഒ​​​ടു​​​വി​​​ൽ പാ​​റ്റ വി​​പ്ല​​വ​​ത്തി​​ലൂ​​ടെ സ്ഥാ​​നം തെ​​റി​​ക്കു​​ക​​യും ചെ​​യ്തു.

K-Rail Survey

Tags : Growth setbacks QuestionPaper Leak DharmendraPradhan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up