മുല്ലപ്പെരിയാർ ഡാം (ഫയൽ ചിത്രം)
ചരൽക്കുന്ന്: മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനു കേരളം – തമിഴ്നാട് സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്താനും അഭിപ്രായ സമന്വയത്തോടെ പുതിയ ഡാം നിർമിക്കുന്നതിന് സാഹചര്യമൊരുക്കാനും സുപ്രീം കോടതിയെ ബോധ്യപ്പെടുത്തി കേന്ദ്ര സർക്കാർ മുന്നോട്ടു വരണമെന്ന് ചരൽക്കുന്നിൽ ചേർന്ന കേരള കോൺഗ്രസ് സംസ്ഥാന നേതൃക്യാംപ് ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് നിയമസഭ കക്ഷിനേതാവും ജലവിഭവ –ഭവന നിർമാണ വകുപ്പ് മന്ത്രിയുമായ മോൻസ് ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ പി.സി.തോമസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി, ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്, വർഗീസ് മാമ്മൻ എംഎൽഎ, ട്രഷറർ ഏബ്രഹാം കലമണ്ണിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Mullaperiyar issue resolved KeralaCongress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash